കേരളം അതിദരിദ്രരില്ലാത്ത നാടായി മാറുന്നു -മന്ത്രി കെ. രാധാകൃഷ്ണൻ
text_fieldsചെന്ത്രാപ്പിന്നി: ഇന്ത്യയിലെ അതിദരിദ്രരില്ലാത്ത നാടായി കേരളം മാറുകയാണെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. സർദാർ ദിനത്തിന്റെ ഭാഗമായി എടത്തിരുത്തി പുളിഞ്ചോട്ടിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ചോദ്യം ചെയ്യുന്നവരും വർഗീയതക്കെതിരെ ശബ്ദിക്കുന്നവരും സമരം ചെയ്യുന്നവരുമായ കമ്യൂണിസ്റ്റുകാരെ ഇല്ലാതാക്കുകയും കമ്യൂണിസ്റ്റ് ആശയം ഇല്ലാതാക്കുകയും ചെയ്യുകയെന്നതാണ് ബി.ജെ.പി ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
സംഘാടക സമിതി ചെയർമാൻ പി.കെ. ഷാജു അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. വത്സരാജ്, സി.പി.എം ഏരിയ സെക്രട്ടറി എം.എ. ഹാരീസ് ബാബു തുടങ്ങിയവർ സംസാരിച്ചു. നേരത്തെ സർദാർ അന്ത്യവിശ്രമം കൊള്ളുന്ന വട്ടപ്പരത്തി കടപ്പുറത്തുനിന്ന് ബൈക്ക് റാലിയുടെ അകമ്പടിയോടെ പതാകയും പൈനൂരിൽനിന്ന് കൊടിമരവും പ്രകടനമായി എടത്തിരുത്തി പുളിഞ്ചോടുള്ള സർദാർ നഗറിൽ എത്തിച്ചേർന്നു. തുടർന്ന് സി.പി.എം ജില്ല കമ്മിറ്റിയംഗം പി.എം. അഹമ്മദ് പതാക ഉയർത്തി. ജനുവരി 26ന് രാവിലെ ഒമ്പതിന് എടത്തിരുത്തി ബസാറിലും ചെന്ത്രാപ്പിന്നി സെന്ററിലും ബ്രാഞ്ചുകളിലും പുഷ്പാർച്ചന നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.