േകാവിഡ് വാക്സിൻ; മൂന്നാംഘട്ട പരീക്ഷണം 20ന് 14 സംസ്ഥാനങ്ങളിൽ; നിർണായക പരീക്ഷണത്തിൽ കേരളമില്ല
text_fieldsകൊച്ചി: കൊറോണ വൈറസിനെതിരെ ഒാക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച സാധ്യത വാക്സിെൻറ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണം 14 സംസ്ഥാനങ്ങളിൽ ആഗസ്റ്റ് 20ന് ആരംഭിക്കും.
ഇന്ത്യയിൽ ഉൽപാദനാനുമതി നൽകിയിരിക്കുന്ന സീറം ഇൻസ്റ്റിറ്റ്യൂട്ടിനാണ് വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കാൻ കേന്ദ്ര സർക്കാറിെൻറ അനുമതി. 14 സംസ്ഥാനങ്ങളിലെ 17 ചികിത്സ കേന്ദ്രങ്ങളിലാണ് ക്ലിനിക്കൽ ട്രയലിന് അനുമതിയെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പുരുഷോത്തമൻ നമ്പ്യാർ 'മാധ്യമ'ത്തോട് പറഞ്ഞു.
18ന് മുകളിൽ പ്രായമുള്ള 1600 -2000 പേരിലാണ് പരീക്ഷണം നടത്തുക.
ആദ്യ ഡോസ് നൽകി 29 ദിവസത്തിന് ശേഷം രണ്ടാം ഡോസും നൽകും. തുടർന്ന് 58 ദിവസത്തെ നിരീക്ഷണം. അതിന് ശേഷമാണ് പരീക്ഷണം വിജയകരമായോ എന്ന് പരിശോധിക്കുക. ശാസ്ത്രീയ വിശകലനങ്ങൾക്ക് ശേഷം വീണ്ടും രണ്ടാഴ്ച കഴിഞ്ഞാവും അന്തിമറിപ്പോർട്ട് പുറത്തുവരികയെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിർണായകമാണ് മൂന്നാംഘട്ട പരീക്ഷണം. ആദ്യരണ്ട് ഘട്ടങ്ങളും വിജയമാണ്. ആദ്യഘട്ട രണ്ട് പരീക്ഷണങ്ങളും വിദേശരാജ്യങ്ങളിലാണ് നടന്നത്. രണ്ടാംഘട്ടത്തിൽ മനുഷ്യപരീക്ഷണവും നടന്നു.
ഒരാളിൽ ഇൗ വാക്സിൻ കുത്തിവെച്ച് കഴിഞ്ഞാൽ വൈറസിനെ പ്രതിരോധിക്കാനുണ്ടാകുന്ന ആൻറിബോഡിക്കൊപ്പം ടി കോശങ്ങളും വളരെ ഉയർന്ന അളവിൽ കണ്ടെത്താനായി എന്നതാണ് പ്രത്യേകത. മനുഷ്യശരീരത്തിൽ പ്രതിരോധശേഷി വളരെക്കാലം നിലനിർത്താൻ സഹായകമാകുന്നതാണ് ടി കോശങ്ങൾ.
കോവിഡ് രൂക്ഷമായ നഗരങ്ങളെയാണ് ക്ലിനിക്കൽ ട്രയലിന് തെഞ്ഞെടുത്തിരിക്കുന്നത്. ആദ്യപട്ടികയിൽ കേരളം ഉൾപ്പെട്ടിട്ടില്ല. ആദ്യമായാണ് മൂന്നാംഘട്ടം നടക്കുന്നത്. ഇതുവരെ നടത്തിയ പരീക്ഷണങ്ങളിൽ ഏറ്റവും കൂടുതൽ ഫലം ഉണ്ടാക്കിയ ഒന്നാണ് ഒാക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച വാക്സിൻ.
മനുഷ്യരിലെ പരീക്ഷണം വിജയിച്ചാൽ വാക്സിൻ വിപണിയിലെത്തിക്കാനുള്ള നടപടികളിലേക്ക് കടക്കാനാണ് തീരുമാനം. അങ്ങനെ സംഭവിക്കുമെങ്കിൽ നവംബറിൽ വാക്സിൻ ലഭ്യമാക്കുമെന്നാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.