വ്യവസായികൾക്ക് കേരളം സാത്താന്റെ നാട് -ശശി തരൂർ
text_fieldsകോൺഗ്രസിൽ ശശി തരൂരുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. അതിനിടെ, വിഴിഞ്ഞം വിഷയത്തിൽ പാർട്ടിയെ കൂടുതൽ പ്രതിരോധത്തിലാക്കുന്ന നിലപാടുമായി രംഗത്തെത്തിയിരിക്കുകയാണ് തരൂർ. വിഴിഞ്ഞം വിഷയത്തിൽ സംസ്ഥാന സർക്കാറിനെ രൂക്ഷമായി വിമർശിച്ച് ശശിതരൂർ എം.പി രംഗത്തെത്തി. സർക്കാർ കിറ്റ് കൊടുത്ത് വോട്ട് വാങ്ങുന്നുവെന്നും സംസ്ഥാനം കടക്കെണിയിൽ ആണെന്നും വ്യവസായികള്‍ക്ക് കേരളം സാത്താന്റെ നാടാണെന്നും തരൂർ പറഞ്ഞു. പത്തനംതിട്ടയിൽ ബോധിഗ്രാം ലെക്ച്ചർ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"വ്യവസായികൾക്ക് യാതൊരുവിധ പ്രവർത്തനവും നടത്തി മുന്നോട്ടു പോകാനാവുന്നില്ല. വിദ്യാർഥികളുൾപ്പടെയുള്ളവർ വിദേശത്ത് പോയി ജോലി ചെയ്യുമ്പോൾ കേരളം അന്യ സംസ്ഥാന തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കുന്നു. ഇത് സർക്കാരിന്റെ പരാജയമാണ്. കിറ്റ് കൊടുത്താണ് സർക്കാർ വോട്ടു വാങ്ങുന്നത്. കടക്കെണിയും രൂക്ഷം. ധന മന്ത്രി കേന്ദ്രത്തിനെ സമീപിച്ചിരിക്കുന്നത് കൂടുതൽ പണം ആവശ്യപ്പെടാനാണ്" -തരൂർ കുറ്റപ്പെടുത്തി.
സർക്കാരിനോടും സർക്കാരിന്റെ പ്രവർത്തനങ്ങളോടും തരൂർ മൃദു സമീപനം സ്വീകരിക്കുന്നു എന്ന് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ വിമർശിച്ചതിന് പിന്നാലെയാണ് തൊഴിലില്ലായ്മ, വിദ്യാഭ്യാസ മേഖലയിലെ അപജയങ്ങൾ എന്നിവ ചൂണ്ടിക്കാട്ടി തരൂർ സംസ്ഥാന സർക്കാരിനെ വിമർശിച്ചത്. അഭ്യസ്ത വിദ്യരായ ആളുകൾ പോലും കേരളത്തിൽ തൊഴിലില്ലാതെ നടക്കുകയാണെന്നും ഇതിന് സർക്കാർ ഉത്തരം പറയണമെന്നും തരൂർ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.