വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ഇ-മാലിന്യ നിർമാർജനത്തിന് സർക്കാർ ഉത്തരവ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും വർഷങ്ങളായി കെട്ടിക്കിടക്കുന്ന ഇ-മാലിന്യ നിർമാർജനത്തിന് വഴിയൊരുക്കി സർക്കാർ പൊതുമാനദണ്ഡം പുറപ്പെടുവിച്ചു. ഐ.ടി@സ്കൂള്‍ പ്രോജക്ടും തദ്ദേശഭരണവകുപ്പിന് കീഴിലുള്ള ക്ലീന്‍കേരള കമ്പനിയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുക. ഇവ നിര്‍മാര്‍ജനംചെയ്യാന്‍ ഉത്തരവില്ലാതിരുന്നതിനാൽ കമ്പ്യൂട്ടര്‍ ലാബുകളിൽ മറ്റ് പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നവിധം ഇവ കുമിഞ്ഞുകൂടിയിരുന്നു. ഉത്തരവ് പ്രകാരം സ്കൂളുകള്‍ക്ക് 2008 മാർച്ച് 31ന് മുമ്പ് ലഭിച്ചതും പ്രവര്‍ത്തനക്ഷമമല്ലാത്തതുമായ കമ്പ്യൂട്ടറുകളും അനുബന്ധഉപകരണങ്ങളും 2010 മാർച്ച് 31-ന് മുമ്പ് ലഭിച്ച 600 വി.എ യു.പി.എസ്, സി.ആർ.ടി മോണിറ്റര്‍, കീബോര്‍ഡ്, മൗസ് എന്നിവയുംഇ-മാലിന്യങ്ങളുടെ ഗണത്തില്‍പെടുത്താം. ഇക്കാര്യം സ്കൂള്‍തല സമിതി പരിശോധിച്ച് ഉറപ്പാക്കണം.
രണ്ടാംഘട്ടത്തില്‍ ഐ.ടി@സ്കൂള്‍ പ്രോജക്ട് ചുമതലപ്പെടുത്തുന്ന സാങ്കേതികസമിതിയുടെ പരിശോധനക്ക് ശേഷമായിരിക്കും ഇ--മാലിന്യമായി തീരുമാനിക്കുക. ശരാശരി 500 കിലോഗ്രാം ഇ-മാലിന്യം ലഭ്യമായ കേന്ദ്രങ്ങളില്‍നിന്ന് ശേഖരിക്കും. സ്കൂളുകളിലെ ലഭ്യമായ അളവ് അടിസ്ഥാനപ്പെടുത്തി ക്ലസ്റ്ററുകളാക്കിത്തിരിച്ചാണ് ശേഖരിക്കുക. വാറൻറി, വാർഷിക അറ്റകുറ്റപ്പണി കരാർ എന്നിവയുള്ള ഉപകരണങ്ങള്‍ ഇ-മാലിന്യങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തില്ല. ഇ-മാലിന്യമായി നിശ്ചയിക്കുന്ന ഉപകരണങ്ങള്‍ സ്േറ്റാക്ക് രജിസ്റ്ററില്‍നിന്ന് കുറവുചെയ്യണം. ഇ-മാലിന്യമായി മാറ്റുന്ന ഉപകരണങ്ങളില്‍ രഹസ്യസ്വഭാവമുള്ള ഒരു ഡാറ്റയും ഇല്ലെന്ന് ഉറപ്പുവരുത്തണം.
സംസ്ഥാനത്തെ പതിനായിരത്തിലധികം സ്കൂളുകളിലും ഓഫിസുകളിലും നിന്നുമായി ഏകദേശം ഒരുകോടി കിലോഗ്രാം ഇ-മാലിന്യം നിര്‍മാര്‍ജനം ചെയ്യപ്പെടുമെന്ന് ഐ.ടി@സ്കൂള്‍ എക്സിക്യൂട്ടിവ് കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. രാജ്യെത്ത തന്നെ ഏറ്റവും വലിയ ഇ-മാലിന്യനിര്‍മാജന പ്രക്രിയ ആയിരിക്കും ഇത്. സ്കൂളുകളില്‍നിന്നുള്ള ഓണ്‍ലൈന്‍ ഡാറ്റാ ശേഖരണം ജൂലൈ 15-ഓടെ പൂര്‍ത്തിയാകും. ‘ഹായ് സ്കൂൾ’ കുട്ടിക്കൂട്ടത്തിലെ ഹാര്ഡ്വെയര് വിഭാഗത്തിലെ അംഗങ്ങളെയും ഇ-മാലിന്യം നിശ്ചയിക്കുന്ന സ്കൂള്‍തല സമിതിയില്‍ ഉള്‍പ്പെടുത്തും. മെര്‍ക്കുറി, ലെഡ്, കാഡ്മിയം, ബേറിയം, ബെറിലിയം തുടങ്ങി ചെറിയ അളവില്‍പോലും മനുഷ്യശരീരത്തെയും പരിസ്ഥിതിയെയും ദോഷകരമായി ബാധിക്കുന്ന പദാർഥങ്ങളെ ഹൈദരാബാദിലുള്ള പ്രത്യേക കേന്ദ്രത്തില്‍ ശാസ്ത്രീയമായി കൈകാര്യംചെയ്യുന്ന രീതിയാണ് ക്ലീന്‍ കേരള കമ്പനി പിന്തുടരുന്നത്. കമ്പ്യൂട്ടർ, ലാപ്ടോപ്, കാബിന്, മോണിറ്റർ, ഡ്രൈവുകള്‍, പ്രിൻററുകൾ, പ്രൊജക്ടറുകള്‍, യു.പി.എസ്, ടെലിവിഷന്‍ തുടങ്ങിയവയും സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള പട്ടികയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.