ജയിൽവകുപ്പിനെക്കുറിച്ച് പരാതിയുണ്ടോ? വിളിക്കാം സിങ്ങിനെ
text_fieldsതിരുവനന്തപുരം: ജയിൽ വകുപ്പുമായി സംബന്ധിച്ച ഏതൊരുകാര്യത്തിനും തന്നെ നേരിട്ട് വിളിക്കാമെന്ന് ജയിൽ ഡി.ജി.പി ഋ ഷിരാജ് സിങ്. 9048044411 എന്ന നമ്പരിലാണ് ബന്ധപ്പെടേണ്ടത്. എല്ലാ ജയിലുകളിലും അച്ചടക്കം കർശനമാക്കുന്നതിന് നിർദേശം ജയിൽ സൂപ്രണ്ടുമാർക്ക് നൽകിയിട്ടുണ്ട്. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരുടെ പേരിൽ കർശന നടപടി സ്വീകരിക്കും.
എല്ലാ ജയിൽ സൂപ്രണ്ടുമാരും മികച്ച രീതിയിൽ അച്ചടക്കം പാലിക്കുന്ന അസിസ്റ്റൻറ് പ്രിസൺ ഓഫിസറെ എല്ലാ മാസവും തെരഞ്ഞെടുത്ത് അയാളുടെ പേരും ഫോട്ടോയും നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കണം. ജയിൽവകുപ്പിൽ ഒഴിഞ്ഞുകിടക്കുന്ന പുരുഷ അസി. പ്രിസൺ ഓഫിസർമാരുടെ 283 തസ്തികകളും വനിത അസി. പ്രിസൺ ഓഫിസർമാരുടെ 27 തസ്തികകളിലും ആഗസ്റ്റിന് മുമ്പ് നിയമനം നടത്തും. ഇതുസംബന്ധിച്ച് പി.എസ്.സി ചെയർമാനുമായി താൻ കൂടിക്കാഴ്ച നടത്തിയതായും ഋഷിരാജ് സിങ് അറിയിച്ചു.
തിരുവനന്തപുരം, വിയ്യൂർ, കണ്ണൂർ സെൻട്രൽ ജയിലുകളിലും തിരുവനന്തപുരം, കൊല്ലം കോഴിക്കോട് ജില്ല ജയിലുകളിലും സുരക്ഷ ശക്തമാക്കുന്നതിെൻറ ഭാഗമായി 427 കാമറകൾകൂടി സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.