Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിറകോട്ടടിക്കാനുള്ള...

പിറകോട്ടടിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത വേണം -കേരള ജംഇയ്യതുൽ ഉലമ

text_fields
bookmark_border
Kerala Jamiyyathul Ulama
cancel
camera_alt

കേരള ജംഇയ്യതുൽ ഉലമ നവോത്ഥാന ചരിത്ര സമ്മേളനം കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ

മദനി ഉദ്ഘാടനം ചെയ്യുന്നു

കോ​ഴി​ക്കോ​ട്: സാ​മൂ​ഹി​ക പു​രോ​ഗ​തി​യി​ൽ​നി​ന്ന് കേ​ര​ള​ത്തെ പി​റ​കോ​ട്ട് വ​ലി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്കെ​തി​രെ സ​മൂ​ഹം ജാ​ഗ്ര​ത കാ​ണി​ക്ക​ണ​മെ​ന്ന് കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ അ​ഹ്‌​ലു​സ്സു​ന്ന വ​ൽ​ജ​മാ​അ ന​വോ​ത്ഥാ​ന ച​രി​ത്ര സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. കെ.​എ​ൻ.​എം സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ടി.​പി. അ​ബ്ദു​ല്ല​ക്കോ​യ മ​ദ​നി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡോ. ​ഹു​സൈ​ൻ മ​ട​വൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ക്കം അ​ബ്ദു​ൽ ഖാ​ദ​ർ മൗ​ല​വി, കെ.​എം. മൗ​ല​വി, മു​ഹ​മ്മ​ദ് അ​ബ്ദു​റ​ഹ്മാ​ൻ സാ​ഹി​ബ്, ഇ. ​മൊ​യ്തു മൗ​ല​വി, ക​ട്ടി​ല​ശ്ശേ​രി മു​ഹ​മ്മ​ദ് മൗ​ല​വി, ഇ.​കെ. മൗ​ല​വി തു​ട​ങ്ങി​യ പ​ണ്ഡി​ത​ന്മാ​രും നേ​താ​ക്ക​ളും മു​സ്‌​ലിം ഐ​ക്യ സം​ഘ​ത്തി​ലൂ​ടെ​യും കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ​യി​ലൂ​ടെ​യും ഉ​ണ്ടാ​ക്കി​യെ​ടു​ത്ത ന​വോ​ത്ഥാ​ന​ത്തി​ന്റെ ഗു​ണ​ഫ​ല​ങ്ങ​ളാ​ണ് കേ​ര​ള​ത്തി​ലെ മു​സ്‌​ലിം സ​മു​ദാ​യം ഇ​ന്ന് അ​നു​ഭ​വി​ക്കു​ന്ന​ത്.

വ​ർ​ഗീ​യ​ത പ​റ​ഞ്ഞും പ്ര​ച​രി​പ്പി​ച്ചും ഈ ​സൗ​ഹാ​ർ​ദം ന​ശി​പ്പി​ക്കാ​ൻ ജാ​തി​മ​ത സം​ഘ​ട​ന നേ​താ​ക്ക​ൾ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ എ​തി​ർ​ക്ക​പ്പെ​ടേ​ണ്ട​താ​ണെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. വ​ഖ​ഫ് വി​ഷ​യ​ത്തി​ൽ മ​ത​വി​ശ്വാ​സി​ക​ൾ​ക്കി​ട​യി​ൽ ശ​ത്രു​ത​യു​ണ്ടാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്കെ​തി​രെ​യും ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​തു​ണ്ട്.

ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളി​ൽ വി​വി​ധ മ​ത​വി​ശ്വാ​സി​ക​ളെ​യും ബ​ന്ധ​പ്പെ​ട്ട​വ​രെ​യും ഒ​രു​മി​ച്ചു​കൂ​ട്ടി പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ​ത​ല​ത്തി​ൽ അ​ടി​യ​ന്ത​ര ശ്ര​മ​ങ്ങ​ൾ ഉ​ണ്ടാ​വേ​ണ്ട​തു​ണ്ടെ​ന്നും ജം​ഇ​യ്യ​തു​ൽ ഉ​ല​മ ആ​വ​ശ്യ​പ്പെ​ട്ടു. പി.​പി. ഉ​ണ്ണീ​ൻ​കു​ട്ടി മൗ​ല​വി, കെ.​വി. അ​ബ്ദു​ല്ല​ത്തീ​ഫ് മൗ​ല​വി, പി.​പി. മു​ഹ​മ്മ​ദ് മ​ദ​നി, എം.​എം. ന​ദ്‌​വി, എം.​ടി. അ​ബ്ദു​സ്സ​മ​ദ് സു​ല്ല​മി, സി. ​മ​ര​ക്കാ​രു​ട്ടി, സ​ദാ​ദ് അ​ബ്ദു​സ്സ​മ​ദ്, മു​സ്ത​ഫ ത​ൻ​വീ​ർ, അ​ഹ​മ്മ​ദ് അ​ന​സ് മൗ​ല​വി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Jamiyyathul Ulama
News Summary - Kerala Jamiyyathul Ulama warns society against attempts to drag Kerala back from social progress
Next Story