കർണാടക അതിർത്തിയിൽ കോവിഡ് പരിശോധന: വെട്ടിലായത് ബി.ജെ.പി; പിന്നാലെ ഇളവ്
text_fieldsകാസർകോട്: അതിർത്തി കടന്നെത്തുന്നവർക്ക് ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് വേണമെന്ന നിലപാട് കർണാടക കടുപ്പിച്ചതോടെ വെട്ടിലായത് ബി.ജെ.പി നേതൃത്വം. തുടർന്ന് പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നേതൃത്വം ഇടപെടൽ നടത്തിയതോടെ ശനിയാഴ്ച നിലപാട് മയപ്പെടുത്തി.
അതിർത്തി മണ്ഡലമായ മഞ്ചേശ്വരത്ത് സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രനും തൊട്ടടുത്ത കാസർകോട് മണ്ഡലത്തിൽ ജില്ല പ്രസിഡൻറ് അഡ്വ. കെ. ശ്രീകാന്തും വിജയ പ്രതീക്ഷയിൽ ജനവിധി തേടുേമ്പാഴാണ് ബി.ജെ.പി ഭരിക്കുന്ന കർണാടക സർക്കാർ തങ്ങളുടെ നിലപാട് കടുപ്പിച്ചത്. വെള്ളിയാഴ്ച മുന്നറിയിപ്പ് നൽകിയ അധികൃതർ ശനിയാഴ്ച വാഹനങ്ങളെ തടയുമെന്നും അറിയിച്ചിരുന്നു. എന്നാൽ, രാവിലെ മുതൽ വിവിധ സംഘടനകളും പ്രദേശവാസികളും പ്രക്ഷോഭവുമായെത്തിയതോടെ പ്രദേശം സംഘർഷഭരിതമായി. ജോലിക്കും പഠനത്തിനുമായി ദിനേന നൂറുകണക്കിനാളുകളാണ് അതിർത്തി കടന്ന് ദക്ഷിണ കന്നട ജില്ലയിലേക്ക് യാത്ര ചെയ്യുന്നത്. ആഴ്ചയിൽ മടങ്ങുന്നവരുമുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയിൽ കർണാടക അതിർത്തി മണ്ണിട്ടും മറ്റും അടച്ചിട്ടത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. രോഗികളെയും കൊണ്ടുപോയ ആംബുലൻസുകളെവരെ കടത്തിവിടാതെ നിരവധി മരണങ്ങളും സംഭവിച്ചു. പ്രതിഷേധങ്ങൾക്കൊടുവിൽ അന്ന് കർണാടകക്ക് മുട്ടുമടക്കേണ്ടിവന്നു. എന്നാൽ, കോവിഡ് രണ്ടാം തരംഗ മുന്നറിയിപ്പിെൻറ പേരിൽ ഇപ്പോൾ വീണ്ടും അതിർത്തി അടച്ചിടാനുള്ള ശ്രമങ്ങളാണ് ദക്ഷിണ കന്നട കലക്ടർ കർണാടക ഹൈകോടതിയിൽ ബോധിപ്പിച്ച വാക്കുകളിലുള്ളത്.
ഗതാഗതം കുറഞ്ഞ റോഡുകൾ അടച്ചിടുമെന്നും ബാക്കിയുള്ള സ്ഥലങ്ങളിൽ പരിശോധന കർശനമാക്കുമെന്നാണ് കലക്ടർ കഴിഞ്ഞ ദിവസം ഹൈകോടതിയെ അറിയിച്ചത്. ഇതോടെ അതിർത്തി അടച്ചിടാൻ പാടില്ലെന്ന് ബി.ജെ.പി നേതാക്കൾ കർണാടകയോട് ആവശ്യപ്പെട്ടതായാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.