കേരള കുംഭമേള 11 മുതൽ തിരുവില്വാമലയിൽ
text_fieldsപാലക്കാട്: ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ ജനുവരി 13ന് ആരംഭിക്കുന്ന മഹാകുംഭമേളക്കു മുന്നോടിയായി കേരളത്തിലും കുംഭമേള നടത്തുന്നു. ആദിശങ്കര അദ്വൈത അഖാഡയുടെയും മറ്റു ധര്‍മപ്രസ്ഥാനങ്ങളുടെയും നേതൃത്വത്തില്‍ ജനുവരി 11, 12 തീയതികളില്‍ തിരുവില്വാമല പാമ്പാടി ഭാരതപ്പുഴ കടവിലാണ് കുംഭമേള. പരിസ്ഥിതി സെമിനാര്‍, നാരായണീയ പാരായണം, സന്യാസി സംഗമം, നിള ആരതി എന്നിവയും ഉണ്ടാകുമെന്ന് സംഘാടകര്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു.
പാമ്പാടി നെഹ്‌റു കോളജ് ഓഡിറ്റോറിയത്തിലും ഭാരതപ്പുഴ കടവിലുമാണ് പരിപാടികള്‍. 11ന് വൈകീട്ട് നാലിന് ആചാര്യവരണം, അഞ്ചിന് നിളയില്‍ മഹാനദി സങ്കൽപം, കലശപൂജ, ഏഴിന് കാപ്പ് കെട്ടല്‍, സത്സംഗം, ചര്‍ച്ച എന്നിവ നടക്കും. 12ന് രാവിലെ ഒമ്പതിന് ആരംഭിക്കുന്ന പരിപാടി സ്വാമി പ്രഭാകരാനന്ദയും പരിസ്ഥിതി സെമിനാര്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും ഉദ്ഘാടനം ചെയ്യും.
വൈകീട്ട് ആറിന് നിളാനദി ആരതിയോടെ സമാപനമാകും. ഭാരതപ്പുഴ സംരക്ഷണത്തോടൊപ്പം നദി സംസ്‌കാരം വളര്‍ത്തിയെടുക്കാനുള്ള തുടക്കംകൂടിയാവും കുംഭമേളയെന്ന് മീഡിയ കണ്‍വീനര്‍ സാധു കൃഷ്ണാനന്ദ സരസ്വതി, കുംഭമേള കോഓഡിനേറ്റര്‍ സ്വാമി രാമപ്രസാദാനന്ദ സരസ്വതി, ഡോ. ശ്യാമപ്രസാദ്, പി. കണ്ണന്‍കുട്ടി വടക്കന്തറ, വി.ആര്‍. മോഹന്‍ദാസ് തുടങ്ങിയവര്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.