മൂന്നു െസൻറിലെ കിടപ്പാടം ഒഴിപ്പിക്കാൻ തിടുക്കം; കോടതി വിധിച്ചിട്ടും ഒഴിപ്പിക്കാതെ കിടക്കുന്നത് ആയിരക്കണക്കിന് ഏക്കർ
text_fieldsപത്തനംതിട്ട: മൂന്നു െസൻറിലെ കിടപ്പാടം ഒഴിപ്പിക്കാൻ വ്യഗ്രത കാട്ടിയ അധികൃതർക്ക് മുന്നിൽ കോടതിവിധികൾ വെര ഉണ്ടായിട്ടും ഒഴിപ്പിക്കാതെ കിടക്കുന്നത് ആയിരകണക്കിന് ഏക്കർ ഭൂമി. മിച്ചഭൂമി, റവന്യൂ, വനം ഭൂമികൾ എന്നീ ഇനങ്ങളിലാണ് ഒഴിപ്പിക്കാതെ ആയിരകണക്കിന് ഏക്കർ സംസ്ഥാനത്തുള്ളത്. സർക്കാർ വിലകൊടുത്തു വാങ്ങിയ നൂറുകണക്കിന് ഏക്കർ ഭൂമി വ്യാജ ആധാരം ചമച്ച് വിൽപ്പന നടത്തിയത് കണ്ടെത്തിയിട്ടും അതും ഒഴിപ്പിച്ചിട്ടില്ല.
കോടതിയിൽ നിന്ന് ഒഴിപ്പിക്കാൻ വിധിയുണ്ടായാൽ ബന്ധെപ്പട്ട കക്ഷികൾക്ക് അപ്പീൽ പോകാനോ, മെറ്റന്തെങ്കിലും നിയമക്കുരുക്ക് സൃഷ്ടിക്കാനോ അവസരം നൽകി അധികൃതർ മാസങ്ങളോളം കാത്തു നിൽക്കുന്നതും കേരളം ഏറെ തവണ കണ്ടിട്ടുണ്ട്. ഇങ്ങനെയെല്ലാം സംഭവിക്കുന്നത് ഭൂമിയുടെ ൈകവശക്കാർ വൻകിടകാരാകുേമ്പാൾ മാത്രമാണെന്നതിനും നെയ്യാറ്റിൻകര അടക്കം ഉദാഹരണങ്ങളും നിരവധിയുണ്ട്.
പാലക്കാട് ജില്ലയിൽ മംഗലം ഡാമിനടുത്ത് പഴയ യു.ടി.ടി കമ്പനിയുടെ 18000 ഏക്കർ ഭൂമിയിൽ 3500 ഏക്കർ മിച്ചഭൂമി ഏറ്റെടുക്കാൻ ൈഹകോടതി വിധിെച്ചങ്കിലും, മിച്ചഭൂമി ഏതെന്ന് തിരിച്ചറിയാൻ കഴിയുന്നിെല്ലന്ന വിചിത്രവാദം ഉന്നയിച്ച് റവന്യൂ വകുപ്പ് ഭൂമി ഇതുവരെ ഏറ്റെടുത്തിട്ടില്ല. കൊല്ലം ജില്ലയിലെ ആര്യങ്കാവ് വില്ലേജിലെ 60 ഏക്കര്‍ വനഭൂമിയും മിച്ചഭൂമിയും 2012 ജൂണ്‍, ജൂലൈ മാസങ്ങളിൽ ഹാരിസൺസ് കമ്പനി മറിച്ചുവിറ്റതായി കണ്ടെത്തിയെങ്കിലും കേസ് പോലും എടുത്തില്ല.
ഒടുവിൽ വിജിലൻസ് കോടതി കേസെടുക്കാൻ ഉത്തരവിട്ടതോടെയാണ് കേസെടുത്തത്. എന്നിട്ടും തുടർ നടപടി ഉണ്ടായില്ല. ഇടുക്കി ജില്ലയിലെ പെരുവന്താനം വില്ലേജിൽ (ഇപ്പോൾ കൊക്കയാർ വില്ലേജ്) പെടുന്ന 1665.84 ഏക്കർ വരുന്ന ബോയ്സ് എസ്റ്റേറ്റ് ഹാരിസൺസ് കമ്പനി 2004ൽ കോഴിക്കോെട്ട പാരിസൺസ് ഗ്രൂപ്പിന് വിറ്റിരുന്നു. ഈ ഭൂമി ഹാരിസൺസിെൻറ കൈവശ ഭൂമിപോലും ആയിരുന്നില്ല. ഈ ഭൂമി ഇടവക അക്വിസിഷൻ ആക്ട് പ്രകാരം 1955ൽ തിരുവിതാംകൂർ സർക്കാർ വഞ്ഞിപ്പുഴ മഠത്തിൽ നിന്ന് 458/1955 നമ്പർ ആധാര പ്രകാരം വിലക്ക് വാങ്ങിയ ഭൂമിയായിരുന്നു.
4,16,358 രൂപയാണ് അന്ന് വിലയായി വഞ്ഞിപ്പുഴ മഠത്തിന് നൽകിയത്. ഈ ഭൂമി പീരുമേട് സബ്രജിസ്ട്രാർ ഓഫിസിലെ 1150/2004 നമ്പർ ആധാര പ്രകാരമാണ് ഹാരിസൺസ് എഴുതി വിറ്റത്. ഇത് കണ്ടെത്തിയിട്ടും ഭൂമി വീണ്ടെടുക്കാൻ ഒരു നടപടിയും റവന്യൂ വകുപ്പ് കൈക്കൊണ്ടിട്ടില്ല. സംസ്ഥാനത്ത് 19276.5181 ഏക്കർ വനഭൂമി കൈയ്യേറിയതായി കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 866.8997 ഏക്കർ ഭൂമി മാത്രമാണ് വീണ്ടെടുത്തിട്ടുള്ളത്.
ഭൂപരിഷ്കരണ നിയമം നിലവില്‍ വന്ന 1970 ജനുവരി ഒന്നുമുതല്‍ ഇതുവരെ സംസ്ഥാനത്ത് വിതരണം ചെയ്യാനായത് കണ്ടെത്തിയതില്‍ പകുതി മിച്ചഭൂമി മാത്രമാണ്. ബാക്കിയെല്ലാം കേസിൽ കുടുങ്ങികിടക്കുന്നു. കോടതിവിധികളുണ്ടായിട്ടും വീണ്ടും കേസിനു പോകാൻ ഭൂ ഉടമകൾക്ക് കൂട്ടു നിൽക്കുന്നത് റവന്യൂ അധികൃതരാണ്. തോട്ടം മേഖലയിൽ അഞ്ചു ലക്ഷം ഏക്കർ സർക്കാർ ഭൂമി അനധികൃതമായി ടാറ്റയും ഹാരിസൺസും അടക്കം ൈകവശം വച്ചിരിക്കുന്നുവെന്ന് ഹൈകോടതിയിൽ വാദിച്ച സർക്കാറിനോട്, അത് വീണ്ടെടുക്കാൻ സിവിൽ കോടതികളെ സമീപിക്കാൻ ഹൈകോടതി 2018ൽ ഉത്തരവിട്ടിരുന്നു. ഇതുവരെ മൂന്നു ജില്ലകളിൽ മാത്രമാണ് കേസ് ഫയൽ ചെയ്തത്. അതും ഹാരിസൺസ് മലയാള കമ്പനിക്കെതിരായി മാത്രം.
ആറായിരം ഹെക്ടറിലധികം മിച്ചഭൂമിയുടെ ഏറ്റെടുക്കല്‍ നടപടികള്‍ കേസിൽപ്പെട്ട് കിടക്കുകയാണ്. ഭൂപരിഷ്കരണ നിയമം നടപ്പാക്കി തുടങ്ങിയ 1970 ജനുവരി ഒന്നുമുതല്‍ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 30 വരെയുള്ള കണക്കാണിത്. ഭൂമി ഏറ്റെടുക്കുന്നതിനെതിരെ കൈവശക്കാര്‍ നല്‍കിയ 1400 ഓളം കേസുകളാണ് വര്‍ഷങ്ങളായി കോടതികളില്‍ കെട്ടികിടക്കുന്നത്. നാല് പതിറ്റാണ്ടിനിപ്പറം പഴക്കമുള്ള കേസുകളില്‍ പോലും തീര്‍പ്പായിട്ടില്ല. മുന്നാറിൽ നിരവധി കേസുകളിൽ ഭൂമി ഒഴിപ്പിക്കാൻ കോടതികളിൽ നിന്ന് ഉത്തരവുണ്ടായിട്ടും ഒഴിപ്പിക്കൽ നടന്നിട്ടില്ല.
വൻകിട കോർപ്പറേറ്റ് കമ്പനികളുടെ നഗ്നമായ നിയമലംഘനങ്ങൾ കണ്ടില്ലെന്നു നടിച്ച് അധികൃതർ മാറി നിൽക്കുകയാണ്. സ്വാതന്ത്ര്യത്തിനു മുമ്പ് ഇംഗ്ലീഷ് കമ്പനികൾ ൈകവശം വച്ചിരുന്ന ലക്ഷകണക്കിന് ഏക്കർ ഭൂമികൾ സംസ്ഥാനത്ത് ഒരു രേഖയുമില്ലാതെ ടാറ്റയടക്കം കമ്പനികൾ ൈകവശം െവക്കുന്നുണ്ട്. അവ വീണ്ടെുക്കാൻ ഒരു നടപടിയും ഉണ്ടായിട്ടില്ല. ടാറ്റക്കെതിരെ സർക്കാർ ഭൂമി ൈകയ്യേറ്റത്തിന് ക്രൈംബ്രാഞ്ച് ഒമ്പത് കേസുകൾ 2015ൽ രജിസ്റ്റർ ചെയ്തിരുന്നു. അതിലും തുടർ നടപടികൾ ഒന്നും ഉണ്ടായിട്ടില്ല.
മൂന്നാര്‍, ദേവികുളം, നെടുങ്കണ്ടം സ്റ്റേഷനുകളിലായാണ് ഒമ്പതു കേസുകൾ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ ഭൂമി കൈയേറി കൈവശംവെച്ച് ധനലാഭം ഉണ്ടാക്കിയെന്നാണ് കേസ്. പള്ളിവാസലില്‍ 11700ഉം, നേമക്കാട് 14200ഉം, ലക്ഷ്മി എസ്റ്റേറ്റില്‍ 14200ഉം, നല്ലതണ്ണിയില്‍ 14700ഉം, ചെണ്ടുവാരയില്‍ 16,000ഉം മുണ്ടുമലയില്‍ 45,000വും മാട്ടുപ്പെട്ടിയില്‍ 12,500ഉം ഏക്കര്‍ അടക്കം ഒരുലക്ഷം ഏക്കര്‍ ഭൂമിയാണ് കമ്പനി കൈയേറിയത്. ലാന്‍ഡ് കണ്‍സര്‍വന്‍സി ആക്ടിലെ വിവിധ വകുപ്പുകളും ഐ.പി.സി 423, 424 വകുപ്പുകളും ചുമത്തിയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.