പെട്ടിമുടിയിൽ 17 മൃതദേഹംകൂടി കണ്ടെടുത്തു; മരണസംഖ്യ 43 ആയി
text_fieldsമൂന്നാർ: രാജമല പെട്ടിമുടിയിൽ ഉരുൾപൊട്ടലിനെത്തുടർന്ന് കാണാതായവരിൽ 17 പേരുടെ മൃതദേഹംകൂടി കണ്ടെടുത്തു. ഇതോടെ മരണസംഖ്യ 43 ആയി. കനത്തമഴയും മൂടൽമഞ്ഞും തീർത്ത പ്രതിസന്ധിക്കിടയിലാണ് രക്ഷാ പ്രവർത്തനം.
28 പേരെകൂടി കണ്ടെത്താനുണ്ടെന്നാണ് അധികൃതർ നൽകുന്ന വിവരം.കേരള പൊലീസിെൻറ ഡോഗ് സ്ക്വാഡിെൻറ സഹായത്തോടെയാണ് ഞായറാഴ്ച രാവിലെ പരിശോധന ആരംഭിച്ചത്. രണ്ട് മൃതദേഹം പുഴയിൽനിന്നാണ് കണ്ടെത്തിയത്. ഒഴുക്കിൽെപട്ട മൃതദേഹങ്ങൾ രണ്ട് കിലോമീറ്റർ താഴെ കെ.ഡി.എച്ച്.പി കമ്പനിക്ക് സമീപമായിരുന്നു. ഇതേ തുടർന്ന് ലയത്തിനോട് ചേർന്ന പെട്ടിമുടി പുഴയിലും പരിസരങ്ങളിലും തിരച്ചിൽ ഊർജിതമാക്കി.
ഡ്രോൺ ഉപയോഗിച്ചും നിരീക്ഷണം നടത്തുന്നുണ്ട്. പത്തോളം മണ്ണുമാന്തി യന്ത്രങ്ങളാണ് 10-15 അടി താഴ്ചയില്‍ മണ്ണ് നീക്കി വലിയ പാറക്കല്ലുകള്‍ നീക്കി തിരച്ചില്‍ നടത്തുന്നത്. അതിനിടെ രക്ഷാപ്രവർത്തകരിലൊരാൾക്ക് കോവിഡ് സ്ഥിരീകരിച്ചത് ആശങ്കക്ക് ഇടയാക്കി. ആലപ്പുഴയിൽനിന്ന് എത്തിയ ഫയർ ആൻഡ് റെസ്ക്യു യൂനിറ്റ് അംഗത്തിനാണ് രോഗം സ്ഥിരീകരിച്ചത്.
മന്ത്രിമാരായ കെ. രാജു, എ.കെ. ബാലന് എന്നിവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം വിലയിരുത്തി. കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി.ടി. ബൽറാം എം.എൽ.എ, ഷാഫി പറമ്പിൽ എം.എൽ.എ, ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ എന്നിവരും ദുരന്തമേഖല സന്ദർശിച്ചു. ഡീന്‍ കുര്യാക്കോസ് എം.പി, എസ്. രാജേന്ദ്രന് എം.എല്‍.എ, കലക്ടര്‍ എച്ച്. ദിനേശന്, ദേവികുളം സബ് കലക്ടര്‍ പ്രേം കൃഷ്ണ എന്നിവരാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നൽകുന്നത്. പെട്ടിമുടിക്ക് 18 കി.മീ. അകലെ ലക്കത്ത് ഉരുൾപൊട്ടലുണ്ടായെങ്കിലും ആളപായമില്ല.
കണ്ടെടുത്ത മൃതദേഹങ്ങൾ
നയമക്കാട് എസ്റ്റേറ്റിലെ അയ്യനാരുടെ മകൻ അരുൺ മഹേശ്വരൻ (34), അച്യുതെൻറ ഭാര്യ പവന്തി (52), കറുപ്പായിയുടെ മകൻ ചെല്ലദുരൈ (37), ഗണേശെൻറ ഭാര്യ തങ്കമ്മാൾ (45), അണ്ണാദുരൈയുടെ ഭാര്യ തങ്കമ്മാൾ (42), പരേതനായ രാഫേലിെൻറ ഭാര്യ ചന്ദ്ര (63), അച്യുതെൻറ മകൻ മണികണ്ഠൻ (22), യശായിയുടെ ഭാര്യ റോസിൻ മേരി (54), യശായിയുടെ മകൻ കപിൽദേവ് (28), ചെല്ലൈയ്യയുടെ മകൻ യശായി (58), ചെല്ലൈയ്യയുടെ ഭാര്യ സരസ്വതി ചെല്ലമ്മാൾ (60), ഗാന്ധിരാജിെൻറ മകൾ ഗായത്രി (23), രാധയുടെ മകൾ ലക്ഷണശ്രീ (ഏഴ്), ഗോവിന്ദെൻറ മകൻ അച്യുതൻ (52), രവിയുടെ മകൻ സഞ്ജയ് (14), ജോയിക്കുട്ടിയുടെ മകൾ അഞ്ജുമോൾ (21), ആറു മാസം പ്രായമായ ആൺകുട്ടി എന്നിവരുടെ മൃതദേഹങ്ങളാണ് ഞായറാഴ്ച കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.