അതിദരിദ്ര മുക്ത സംസ്ഥാന പ്രഖ്യാപനം 2025 നവംബര്‍ ഒന്നിന് -മുഖ്യമന്ത്രി
text_fieldsപാലക്കാട്: 2025ഓടെ സംസ്ഥാനത്തെ അതിദരിദ്ര മുക്തമാക്കി മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 2025 നവംബര്‍ ഒന്നിന് ഇതുമായി ബന്ധപ്പെട്ട് പ്രഖ്യാപനം നടത്തും. തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പ്രായാധിക്യമുള്ളവര്‍, രോഗാതുരത അനുഭവിക്കുന്നവര്‍, ഒറ്റപ്പെട്ടുപോയവര്‍ എന്നിങ്ങനെ 64,000ത്തോളം പേരെയാണ് സംസ്ഥാനത്ത് അതിദരിദ്രരായി കണ്ടെത്തിയത്. ഇവരെ ദരിദ്രാവസ്ഥയില്‍നിന്ന് മോചിപ്പിക്കുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടപ്പാക്കിവരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി അംഗത്വ കാര്‍ഡ് വിതരണോദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.
മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിച്ചു. മന്ത്രി കെ. കൃഷ്ണന്‍കുട്ടി മുഖ്യാതിഥിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.