ക്രമസമാധാനം മികച്ചതെന്ന് ഗവർണർക്ക് മുഖ്യമന്ത്രിയുടെ കത്ത്
text_fieldsതിരുവനന്തപുരം: ക്രമസമാധാന രംഗത്ത് മികച്ച സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ജ. പി. സദാശിവത്തിനയച്ച കത്തിൽ വ്യക്തമാക്കി. സംസ്ഥാനത്ത് ക്രമസമാധാന തകർച്ചയാണെന്നും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയും ബി.ജെ.പിക്കാർക്കെതിരെയും അക്രമങ്ങൾ കൂടി വരുെന്നന്നും കാണിച്ച് ബി.ജെ.പി എം.പി പൂനം മഹാജൻ ഗവർണർക്ക് കത്തയച്ചിരുന്നു. ഇതിെൻറ കോപ്പി അടക്കം ഗവർണർ മുഖ്യമന്ത്രിക്ക് അയച്ച കത്തിന് മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.
സർക്കാർ അധികാരത്തിൽ വന്ന ശേഷം 19 ആർ.എസ്.എസ്, ബി.ജെ.പി, എ.ബി.വി.പി പ്രവർത്തകർ കൊല്ലപ്പെെട്ടന്നും കുറ്റക്കാർക്കെതിരെ നടപടി എടുത്തില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. 1300 കേസുകൾ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ ഇക്കാലയളവിൽ രജിസ്റ്റർ ചെയ്െതന്നും എം.പിയുെട കത്തിൽ സൂചിപ്പിച്ചിരുന്നു. മേയ് 13ന് ഒ. രാജഗോപാൽ എം.എൽ.എ ഗവർണർക്ക് നൽകിയ കത്തിൽ 14 സംഘ്പരിവാർ പ്രവർത്തകർ ഇടത് സർക്കാർ വന്ന ശേഷം കൊല്ലെപ്പെട്ടന്നാണ് പറഞ്ഞിരുന്നത്. പൊലീസ് റിപ്പോർട്ട് പ്രകാരം രാജേഗാപാലിെൻറയും പൂനം മഹാജെൻറയും പ്രസ്താവനകൾ വൈരുധ്യം നിറഞ്ഞതും സത്യവിരുദ്ധവുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയാകുന്ന സംഭവങ്ങളുണ്ടാകുേമ്പാൾ അതത് ജില്ല ഭരണകൂടങ്ങൾ സമാധാനയോഗം വിളിക്കുന്നതുൾപ്പെടെ നടപടികളുമായി മുന്നോട്ടു പോകുന്നു.
മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എം.എൻ. െവങ്കിടചെല്ലയ്യ അധ്യക്ഷനായ പബ്ലിക് അഫയേഴ്സ് സെൻറർ നടത്തിയ പഠനത്തിൽ ക്രമസമാധാന പാലനത്തിൽ മുന്നിൽ കേരളവും തമിഴ്നാടുമാണ്. 2016 നവംബറിൽ ഇന്ത്യാടുഡേ മാഗസിൻ നടത്തിയ സർവേയിൽ കേരളത്തിനാണ് ഒന്നാം സ്ഥാനം. പൂനം മഹാജെൻറ ആരോപണങ്ങൾ തെെറ്റന്നു മാത്രമല്ല, രാഷ്ട്രീയ പ്രേരിതമാണെന്നും മുഖ്യമന്ത്രി കത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.