ഫലസ്തീൻ: രാഷ്ട്രങ്ങളുടേത് കുറ്റകരമായ മൗനം -കേരള ലോയേഴ്സ് ഫോറം
text_fieldsമലപ്പുറം: ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന നരമേധത്തിനും യുദ്ധക്കുറ്റങ്ങൾക്കും ജനീവ കൺവെൻഷന്‍റെ നഗ്നമായ ലംഘനങ്ങൾക്കും എതിരെ പ്രതികരിക്കാതെ അമേരിക്കയടക്കമുള്ള ഇസ്രായേൽ അനുകൂല രാഷ്ട്രങ്ങൾ പുലർത്തുന്ന ലജ്ജാകരമായ സമീപനം ലോക മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ‘കുറ്റകരമായ മൗനം’ ആണെന്ന് മലപ്പുറത്ത് ചേർന്ന കേരള ലോയേഴ്സ് ഫോറം സംസ്ഥാന ഭാരവാഹികളുടെ യോഗം അംഗീകരിച്ച പ്രമേയം അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്‍റ് അഡ്വ. എ.എ. റസാഖ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും ലോയേഴ്സ് ഫോറം സംസ്ഥാന നിരീക്ഷകനുമായ അഡ്വ. മുഹമ്മദ് ഷാ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ഭാരവാഹികളായ അഡ്വ. ഇ.എസ്.എം. കബീർ, അഡ്വ. റഹീം പൂക്കടശ്ശേരി, അഡ്വ. റിയാസ് മമ്മറാൻ, അഡ്വ. എം.ടി.പി.എ. കരീം, അഡ്വ. വി.ഐ.എം. അഷ്റഫ്, അഡ്വ. കെ.പി. മുഹമ്മദ് ബഷീർ, അഡ്വ. പി.കെ. റജീന, അഡ്വ. സാജിത സിദ്ദീഖ് എന്നിവർ സംസാരിച്ചു. അഡ്വ. എം.പി. ഹുസൈൻ സ്വാഗതവും അഡ്വ. എം. മുഹമ്മദ് ഷാഫി നന്ദിയും പറഞ്ഞു.
യോഗത്തിനു മുമ്പ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ഭാരവാഹികൾ മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, മലപ്പുറം ജില്ല പ്രസിഡന്റ് അബ്ബാസലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ. സലാം എന്നിവരെ സന്ദർശിച്ച് ചുമതലയേറ്റെടുത്തു. ഡിസംബർ 9, 10 തീയതികളിൽ ആലപ്പുഴയിൽ സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളുടെ ദ്വിദിന ക്യാമ്പ് സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.