നിയമസഭാ സമ്മേളനം 24ന്, അവിശ്വാസ നോട്ടീസുമായി പ്രതിപക്ഷം
text_fieldsതിരുവനന്തപുരം: ആഗസ്റ്റ് 24ന് നിയമസഭാ സമ്മേളനം വിളിക്കാൻ മന്ത്രിസഭാ യോഗം ഗവർണറോട് ശിപാർശ ചെയ്യും. ധനബിൽ പാസാക്കാനാണ് ഒരു ദിവസത്തെ സമ്മേളനം ചേരുന്നത്. ജൂലൈ 27ന് സമ്മേളനം നിശ്ചയിച്ചിരുന്നെങ്കിലും കോവിഡ് വ്യാപന സാഹചര്യത്തിൽ വേണ്ടെന്നുെവച്ചിരുന്നു. ധനബിൽ പാസാകാതിരിക്കുന്ന പ്രതിസന്ധി ഒഴിവാക്കാൻ ഒാർഡിനൻസ് പുറപ്പെടുവിക്കുകയും ചെയ്തു. രാജ്യസഭയിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിെൻറ വോെട്ടടുപ്പ് ആഗസ്റ്റ് 24നാണ് നടക്കുന്നത്. അന്ന് വോട്ട് ചെയ്യാൻ എല്ലാ എം.എൽ.എമാരും തിരുവനന്തപുരത്ത് എത്തേണ്ട സാഹചര്യമുണ്ട്. നിയമസഭാ മന്ദിരത്തിലാണ് േവാെട്ടടുപ്പ്.
ഇൗ സാഹചര്യത്തിലാണ് അന്നു തന്നെ സഭാ സമ്മേളനവും നടത്താൻ തീരുമാനിച്ചത്. സർക്കാറിനെതിരെ അവിശ്വാസ പ്രമേയം വീണ്ടും നൽകുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി. സ്പീക്കർക്കെതിരെ പ്രമേയവും നൽകും. റദ്ദാക്കിയ സമ്മേളനത്തിൽ പ്രതിപക്ഷം സർക്കാറിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു.
സ്വർണക്കടത്ത് പ്രതികളുമായി മുഖ്യന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിെൻറ ബന്ധം അടക്കം പുറത്തുവന്ന സാഹചര്യത്തിലായിരുന്നു അത്്. വിവാദവുമായി ബന്ധപ്പെട്ട് സ്പീക്കർ പി. ശ്രീരാമകൃഷ്ണനെതിരെയും പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകിയിരുന്നു. സഭാ സമ്മേളനം ഒഴിവാക്കിയപ്പോൾ നോട്ടീസ് പരിഗണിച്ചിരുന്നില്ല. സർക്കാറിനെതിരായ ആരോപണങ്ങൾ ഒഴിവാക്കാനാണ് സമ്മേളനം ഒഴിവാക്കിയതെന്നായിരുന്നു പ്രതിപക്ഷ ആരോപണം.
രാജ്യസഭ: വോെട്ടടുപ്പ് രാവിലെ ഒമ്പതു മുതൽ നാലു വരെ
തിരുവനന്തപുരം: രാജ്യസഭ ഉപ െതരഞ്ഞെടുപ്പിെൻറ വോെട്ടടുപ്പ് ആഗസ്റ്റ് 24ന് രാവിലെ ഒമ്പതു മുതൽ വൈകീട്ട് നാലു മണി വരെ നടക്കുമെന്ന് മുഖ്യെതരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ അറിയിച്ചു. അഞ്ചു മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. നിയമസഭാ സമുച്ചയത്തിലെ മൂന്നാം നിലയിെല പാർലമെൻററി സ്റ്റഡി ഹാളിലാണ് വോട്ടെടുപ്പ്. പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 13 ആണ്. നാമനിർദേശം സമർപ്പിക്കുന്ന ജനറൽ വിഭാഗക്കാർ 10,000 രൂപയും എസ്. സി- എസ്. ടി വിഭാഗക്കാർ 5000 രൂപയും കെട്ടിെവക്കണം. എൽ.ഡി.എഫിെൻറ എം.വി. ശ്രേയാംസ്കുമാറും യു.ഡി.എഫിെൻറ ലാൽ വർഗീസ് കൽപകവാടിയുമാണ് സ്ഥാനാർഥികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.