സഭാ സമ്മേളനത്തിന് ഒരുക്കങ്ങൾ; എല്ലാ എം.എൽ.എമാർക്കും കോവിഡ് പരിശോധന
text_fieldsതിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി എല്ലാ എം.എൽ.എമാർക്കും കോവിഡ് പരിശോധന നടത്തും. അവരവരുടെ മണ്ഡലങ്ങളിൽ ശനി, ഞായർ ദിവസങ്ങളിലാകും പരിശോധന. കഴിയാതെ വരുന്നവർക്ക് തിങ്കളാഴ്ച രാവിലെ ഏഴു മുതൽ എം.എൽ.എ ഹോസ്റ്റലിലും നിയമസഭാ മന്ദിരത്തിലും ആൻറിജൻ ടെസ്റ്റ് നടത്തും.
പരിശോധനയിൽ പോസ്റ്റിവാകുന്നവരെ രാജ്യസഭ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ അനുവദിക്കും. നിയമസഭ നടപടികളിൽ പെങ്കടുക്കാതെ ഇവർക്ക് മടങ്ങാം. സമ്മേളന ഒരുക്കങ്ങൾ സ്പീക്കർ പി. ശ്രീരാമകൃഷ്ണെൻറ നേതൃത്വത്തിൽ പരോഗമിക്കുകയാണ്.
കോവിഡ് പ്രോേട്ടാകോൾ പാലിച്ചാകും സമ്മേളനമെന്ന് സ്പീക്കർ പറഞ്ഞു. ആറു മാസത്തിനകം സമ്മേളനം ചേരണമെന്നത് ഭരണഘടന ബാധ്യതയാണ്. ധനകാര്യ ബില്ലിന് സഭയുടെ അംഗീകാരം വേണം. നിയമസഭാ ഹാളിേലക്ക് പ്രവേശനം കർശനമായി നിയന്ത്രിക്കും. പബ്ലിക് ഗാലറി, സ്പീക്കേഴ്സ് ഗാലറി എന്നിവിടങ്ങളിലേക്ക് ആർക്കും പ്രവേശനമില്ല. ഒാഫിസർമാരുടെ ഗാലറിയിൽ അവശ്യം വേണ്ടവരെ മാത്രമേ അനുവദിക്കൂ.
സഭയുമായി ബന്ധപ്പെടുന്ന സ്റ്റാഫ് അംഗങ്ങൾക്കും ആൻറിജൻ ടെസ്റ്റ് നടത്തും. സഭാ മന്ദിരവും പരിസരവും അണുമുക്തമാക്കും. മുഖ്യമന്ത്രി, ധനമന്ത്രി, പാർലമെൻററി കാര്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവർ ഒഴികെ മന്ത്രിമാരുടെ സ്റ്റാഫിനെ സഭക്ക് പുറത്തുനിർത്തും. ചാനലുകൾക്ക് സഭാദൃശ്യങ്ങൾ പുറത്ത് ലഭ്യമാക്കും. സഭയിലെ ഇലക്ട്രോണിക് വോട്ടുയന്ത്രം പ്രവർത്തിപ്പിക്കില്ല. കൈ ഉയർത്തിയോ എഴുന്നേൽപിച്ചുനിർത്തിയോ ആകും വോെട്ടടുപ്പ്.
നിലവിൽ രണ്ട് പേരാണ് ഒരു സീറ്റിൽ ഇരുന്നിരുന്നത്. അത് ഒന്നായി കുറക്കും. അധിക സീറ്റ് ഇടും. മാറി ഇരിക്കാനാഗ്രഹിക്കുന്നവർക്ക് പിറകിൽ പ്രത്യേക ഇരിപ്പിടം ഉണ്ടാകും. ഒാരോ മേശയിലും സാനിറ്റൈസേഷൻ സംവിധാനങ്ങളും ൈകയുറ, മാസ്ക്, ഫേസ്ഷീൽഡ് എന്നിവ ഉണ്ടാകും. മാധ്യമപ്രവർത്തകരുടെ ഇരിപ്പിടങ്ങളും അകലം പാലിച്ചാണ് സജ്ജീകരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.