കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ നിന്നും ജസ്ല മാടശ്ശേരി പിൻമാറി
text_fieldsകോഴിക്കോട്: കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിൽ നിന്നും ജസ്ല മാടശ്ശേരി പിൻമാറി. ‘മതജീവിത ത്തില്‍ നിന്നും മതരഹിത ജീവിതത്തിലേക്ക്’ എന്ന വിഷയത്തില്‍ നടക്കുന്ന സംവാദപരിപാടിയില്‍ പങ്കെടുക്കില്ലെന്ന് അവർ അറിയിച്ചു.
ഇസ്ലാംമതം ഉപേക്ഷിച്ചവരെ മാത്രം സംവാദ പരിപാടിയിൽ ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് നടപ ടി. എല്ലാ മതത്തിൽ നിന്നും മതരഹിത ജീവിതം നയിക്കുന്നവരെ സംവാദത്തിൽ ഉൾപ്പെടുന്നതായിരുന്നു ആരോഗ്യകരം. ഇസ്ലാം മ തം ഉപേക്ഷിച്ച മൂന്നുപേരെ മാത്രം പാനലിൽ ഉൾപ്പെടുത്തിയത് ചര്‍ച്ച ടാര്‍ജറ്റഡ് ഫോബിയക്ക് കാരണമാകുമെന്നും സംഘ്പരിവാർ ഉൾപ്പെടെയുള്ളവർ അത് ആയുധമാക്കുമെന്നും അവർ ഫേസ്ബുക്കിലൂടെ വിശദീകരിച്ചു.
ഫേസ്ബുക്ക് പോസ്റ്റിെൻറ പൂർണരൂപം
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ മതജീവിതത്തില്‍ നിന്നും മതരഹിത ജീവിതത്തിലേക്ക് എന്ന വിഷയത്തില്‍ നടക്കുന്ന ഈ സംവാദപരിപാടിയില്‍ ഞാന്‍ പങ്കെടുക്കുന്നില്ല...
ദയവു ചെയ്ത് ഇതുമായി ബന്ധപ്പെട്ടുള്ള ഫോണ്‍കാള്‍സ് ഒഴിവാക്കുക.
മതരഹിത ജീവിതത്തിലേക്ക് കടന്ന് വന്നവര്‍ ex മുസ്ലീംസ് മാത്രമല്ല..എല്ലാമതത്തില്‍ നിന്നുമുണ്ട്...
അത് കൊണ്ട് മൂന്ന് ex മുസ്ലിംസ് മാത്രം പങ്കെടുക്കുന്നുവെന്ന ദുഖകരമായ വിഷയം എന്നെ ബുദ്ധിമുട്ടിച്ചു...
എല്ലാ ex മതക്കാരും തമ്മിലുള്ള പാനല്‍ ചര്‍ച്ച ആരോഗ്യകരമായതാണ്..എന്നാല്‍ ex മുസ്ലീംസ് മാത്രമാകുമ്പോള്‍ സത്യങ്ങളാണേലും..അതിനുള്ള സാഹചര്‌യം ഇതല്ല എന്നും..ഇപ്പോഴത് ഇസ്ലാമോഫോബിയയുടെ വളര്‍ച്ചക്കേ ഉപകരിക്കു എന്നും തിരിച്ചറിയുന്നൂ.
മാത്രമല്ല..യുക്തിവാദം എന്നാല്‍ ഒന്നിനെ മാത്രം ഫോക്കസ് ചെയ്ത് എതിര്‍ക്കലല്ല..യുക്തിക്ക് നിരക്കാത്തത് തന്നെയാണ് എന്നെ സംഭന്ധിച്ചിടത്തോളം എല്ലാ മതങ്ങളും..
പ്രത്യേകിച്ചും ഈ സമകാലിക സാഹചര്യത്തില്‍ ഇത്തരത്തില്‍ മൂന്ന് ex മുസ്ലീംഗളുടെ മാത്രം പാനല്‍ ചര്‍ച്ച ഒരു ടാര്‍ജറ്റഡ് ഫോബിയ വളര്‍ത്താനേ ഉതകൂ..
മാത്രമല്ല..സംഖപരിവാറിന്,ഇതൊരു വാളും ആകും..എന്നത് കൊണ്ട്..തന്നെ പങ്കെടുക്കില്ലെന്ന് സംഘാടകരോട് അറിയിച്ചിട്ടുണ്ട്...
ഇതാണ് എന്‍റെ നിലപാട്..
ഇതുമായി ബന്ധപ്പെട്ട കാളുകള്‍ ഒഴിവാക്കണം..
എനിക്ക് ഒരുമതത്തോട് മാത്രം യാതൊരു ഫോബിയയുമില്ല...എല്ലാ മതത്തോടും ഒരെ പുച്ഛമാണുള്ളത്..
അതുകൊണ്ട് ഒരു ടാര്‍ജറ്റഡ് ടോക്ക് എന്‍റെ അജണ്ടയല്ല..
(വിഷയം കൃത്യമായി കണ്‍വേ ചെയ്യുന്നതില്‍ വന്ന പാളിച്ചയാണ് ഈ വിഷയത്തില്‍ സംഭവിച്ചത്..
ഞാന്‍ ആദ്യമേ അറിയിച്ചിരുന്നു മതം മാത്രം പറയുന്ന ചര്‍ച്ചയില്‍ പങ്കെടുക്കില്ല..സാമൂഹിക വിഷയങ്ങളില്‍ മതം പറയും എന്ന് മാത്രം.
സംഘാടകര്‍ക്ക് വന്ന ബുദ്ധിമുട്ടില്‍ ഖേദം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.