തദ്ദേശ ഉപതെരഞ്ഞെടുപ്പ്: ഇടതുമുന്നണിക്ക് മേൽക്കൈ
text_fieldsതിരുവനന്തപുരം: തദ്ദേശ സ്ഥാപന ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് മേൽെക്കെ. 20 വാർഡുകളിൽ 13ൽ എൽ.ഡി.എഫ് വിജയിച്ചു. യു.ഡി.എഫ് ആറിടത്തും ബി.ജെ.പി ഒരിടത്തും വിജയിച്ചു. എൽ.ഡി.എഫ് 11, യു.ഡി.എഫ് ഏഴ്, സ്വതന്ത്രർ രണ്ട് എന്നിങ്ങനെയായിരുന്നു ഇവിടങ്ങളിലെ സീറ്റ് നില. തൃക്കുന്നപ്പുഴ വടക്ക്, കൊളച്ചേരി വാർഡുകൾ യു.ഡി.എഫിൽനിന്ന് എൽ.ഡി.എഫ് പിടിച്ചെടുത്തപ്പോൾ കമ്പംകോട്, തായ്നഗർ വാർഡുകൾ എൽ.ഡി.എഫിൽനിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു. നാവായിക്കുളം 28ാം മൈൽ വാർഡ് ബി.ജെ.പിയും ഇടുക്കി വണ്ടൻമേട് വെള്ളിമല ഇടത് സ്വതന്ത്രനും യു.ഡി.എഫിൽനിന്ന് പിടിച്ചെടുത്തു.
തിരുവനന്തപുരം നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ 28ാംമൈൽ വാർഡിൽ ബി.ജെ.പി സ്ഥാനാർഥി യമുന ബിജു 34 വോട്ടിെൻറ ഭൂരിപക്ഷത്തിൽ വിജയിച്ചു. 24 വർഷമായി യു.ഡി.എഫ് കൈവശംെവച്ചിരുന്ന വാർഡാണിത്. ഇടുക്കി വണ്ടൻമേട് ഗ്രാമപഞ്ചായത്തിലെ വെള്ളിമല വാർഡിൽ സ്വതന്ത്ര സ്ഥാനാർഥി അജോ വർഗീസ് 20 വോട്ടിന് വിജയിച്ചു.
എൽ.ഡി.എഫ് വിജയിച്ച വാർഡുകൾ: സ്ഥാനാർഥി, ഭൂരിപക്ഷം ക്രമത്തിൽ: തിരുവനന്തപുരം നന്ദിയോട്: മീൻമുട്ടി -ആർ. പുഷ്പൻ (106), കൊല്ലം ശാസ്താംകോട്ട: ഭരണിക്കാവ് -ബിന്ദു ഗോപാലകൃഷ്ണൻ (199), ശൂരനാട് തെക്ക്: തൃക്കുന്നപ്പുഴ വടക്ക് -വി. ശശീന്ദ്രൻ പിള്ള (232), ഇടുക്കി വണ്ടിപ്പെരിയാർ: ഇഞ്ചിക്കാട് -പി.പി. സുഗന്ധി (154), എറണാകുളം പോത്താനിക്കാട്: തൃക്കേപ്പടി -ഗീത ശശികുമാർ (28), പാലക്കാട് കിഴക്കഞ്ചേരി: ഇളങ്കാവ് -എൻ. രാമകൃഷ്ണൻ (213), കോഴിക്കോട് ആയഞ്ചേരി: പൊയിൽപാറ -സുനിത മലയിൽ (226), മാങ്ങാട്ടിടം കൈതേരി 12ാംമൈൽ -കാഞ്ഞാൻ ബാലൻ (305), കണ്ണപുരം കയറ്റീൽ -പി.വി. ദാമോദരൻ (265), കണ്ണൂർ എടക്കാട് ബ്ലോക്ക് പഞ്ചായത്തിലെ കൊളച്ചേരി -കെ. അനിൽകുമാർ (35), വയനാട് സുൽത്താൻ ബത്തേരി നഗരസഭയിലെ മന്ദംകൊല്ലി -ഷേർളി കൃഷ്ണൻ (150), കണ്ണൂർ തലശ്ശേരി നഗരസഭയിലെ കാവുംഭാഗം -കെ.എൻ. അനീഷ് (475).
യു.ഡി.എഫ് വിജയിച്ചവ: കൊല്ലം ഉമ്മന്നൂർ: കമ്പംകോട് -ഇ.കെ. അനീഷ് (98), ഇടുക്കി നെടുങ്കണ്ടം: നെടുങ്കണ്ടം കിഴക്ക് -ബിന്ദു ബിജു (286), എറണാകുളം മഴുവന്നൂർ: ചീനിക്കുഴി -ബേസിൽ കെ. ജോർജ് (297), തൃശൂർ കയ്പമംഗലം: തായ്നഗർ -ഞാൻസി (ജാൻസി) (65), പാലക്കാട് തിരുവേഗപ്പുറ: ആമപ്പൊറ്റ -വി.കെ. ബദറുദ്ദീൻ (230), മലപ്പുറം താനൂർ ബ്ലോക്ക് പഞ്ചായത്തിലെ തൂവ്വക്കാട് -പി.സി. അഷ്റഫ് (282).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.