ഔദ്യോഗിക വെബ്സൈറ്റിലെ തെരഞ്ഞെടുപ്പ് ഫലം: തെറ്റ് തിരുത്തി കമീഷൻ
text_fieldsതിരുവനന്തപുരം: ഔദ്യോഗിക വെബ്സൈറ്റിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങൾ തെരഞ്ഞെടുപ്പ് കമീഷൻ തിരുത്തി. മുന്നണികൾക്ക് കിട്ടിയ തദ്ദേശസ്ഥാപനങ്ങൾ എന്നത് നീക്കം ചെയ്ത് മുന്നണികൾ വിജയിച്ച വാർഡുകളുടെ എണ്ണം എന്നാണ് തിരുത്തിയത്.
സി.പി.എമ്മിെൻറ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജയിച്ച വാർഡുകളുടെ അടിസ്ഥാനത്തിൽ കണക്കുകൾ ക്രമീകരിച്ചത്. പുതിയ കണക്കുപ്രകാരം കോർപറേഷൻ, ജില്ലപഞ്ചായത്ത്,േബ്ലാക്ക്, ഗ്രാമപഞ്ചായത്തുകളിൽ എല്ലാം ഇടത് മുന്നണിക്കാണ് മേൽക്കൈ. 15952 ഗ്രാമപഞ്ചായത്ത് വാർഡുകളിൽ എൽ.ഡി.എഫിന് 7262 സീറ്റും യു.ഡി.എഫിന് 5893ഉം എൻ.ഡി.എക്ക് 1182 സീറ്റും ലഭിച്ചു. മറ്റുള്ളവർ 1620 ഇടങ്ങളിലുണ്ട്.
മുനിസിപ്പാലിറ്റികളിലെ 3078 സീറ്റിൽ യു.ഡി.എഫ്- 1172, എൽ.ഡി.എഫ്- 1167, എൻ.ഡി.എ-320, മറ്റുള്ളവർ 416 ആണ്.
ആറ് കോർപറേഷനിലെ 414 സീറ്റിൽ എൽ.ഡി.എഫിന് 207 സീറ്റ് ലഭിച്ചപ്പോൾ യു.ഡി.എഫിന് 120 ഉം എൻ.ഡി.എക്ക് 59 ഉം ആണ്. ഇവിടെ 27 സീറ്റുകളിൽ മറ്റുള്ളവരാണ്. 331 ജില്ലപഞ്ചായത്ത് വാർഡുകളിൽ 212 ഇടത്ത് എൽ.ഡി.എഫും രണ്ടിടത്ത് എൻ.ഡി.എയും 110 ഇടത്ത് യു.ഡി.എഫും ആറിടങ്ങളിൽ മറ്റുള്ളവരുമാണ്.
ബ്ലോക്ക് പഞ്ചായത്തിലെ 2080 സീറ്റിൽ 1266 ഇടങ്ങളിൽ എൽ.ഡി.എഫും 727 ഇടത്ത് യു.ഡി.എഫും 37 ഇടങ്ങളിൽ എൻ.ഡി.എയും വിജയിച്ചു. 49 ഡിവിഷനുകളിൽ മറ്റുള്ളവരാണ്. മറ്റുള്ളവരിൽ എൽ.ഡി.എഫിെൻറയും യു.ഡി.എഫിെൻറയും സ്വതന്ത്രരും ഉൾപ്പെടും.
അതിനാൽ അന്തിമകണക്കുകളിൽ മാറ്റം വരും. പല മുനിസിപ്പാലിറ്റികളിലും തൂക്ക് സഭകളാണ്. ഇവിടെ സ്വതന്ത്രരുടെ നിലപാട് നിർണായകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.