തദ്ദേശ തെരഞ്ഞെടുപ്പ്: ഒറ്റഘട്ടം പ്രായോഗികമല്ലെന്ന് പൊലീസ്
text_fieldsതിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി നടത്തുന്നതിൽ വിയോജിപ്പ് പ്രകടിപ്പിച്ച് പൊലീസ്. ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ഡി.ജി.പി, തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ സെക്രട്ടറി, എ.ഡി.ജി.പി, ആരോഗ്യവകുപ്പ് ഡയറക്ടർ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് പ്രായോഗിക ബുദ്ധിമുട്ട് പൊലീസ് അധികാരികൾ ബോധിപ്പിച്ചത്.
പൊലീസ് സേനയിലെ ഉദ്യോഗസ്ഥർ കോവിഡ് ബാധിതരാകുന്നതും ശബരിമല ഡ്യൂട്ടിക്ക് ഉദ്യോഗസ്ഥരെ ലഭിക്കാനുള്ള ബുദ്ധിമുട്ടുള്ളതും അധികാരികൾ കമീഷെൻറ ശ്രദ്ധയിൽപെടുത്തി.
അയൽസംസ്ഥാനങ്ങളിൽനിന്ന് സേനയെ ലഭിക്കുന്നത് ഫലവത്തായില്ലെന്നും അവർ അറിയിച്ചു. അതിനാൽ ഘട്ടംഘട്ടമായി തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുന്നതാണ് അനുയോജ്യവും പ്രായോഗികവുമെന്ന് അഭിപ്രായപ്പെട്ടു. ഇക്കാര്യം ആലോചിക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ വി. ഭാസ്കരൻ അറിയിച്ചു.
വോെട്ടടുപ്പിൽ കോവിഡ് ബാധിതരെ പെങ്കടുപ്പിക്കുന്നത് സംബന്ധിച്ചും ചർച്ച നടന്നു.
രാവിലെ ജില്ല കലക്ടർമാരുമായി നടത്തിയ വിഡിയോ കോൺഫറൻസിൽ രണ്ട് ജില്ലകളിൽ മാത്രമാണ് ഇ.വി.എം മെഷീനുകളുടെ രണ്ട് തവണയുള്ള പരിശോധന പൂർത്തിയായതെന്ന് റിപ്പോർട്ട് ചെയ്തു.
വയനാട്, തൃശൂർ ജില്ലകളിലാണ് ഇത് സാധ്യമായത്. മെഷീനുകളുടെ പ്രവർത്തനം പരിശോധിക്കാൻ എത്തിയ എൻജിനീയർമാരിൽ പലരും കോവിഡ് ബാധിതരായതാണ് തിരിച്ചടിയായത്.
ഇൗ സാഹചര്യത്തിൽ പരിശോധന പൂർത്തിയായ ജില്ലകളിലെ എൻജിനീയർമാരെ മറ്റ് ജില്ലകളിലേക്ക് നിയോഗിക്കുകയാണ്. ഇത് നവംബർ 10 ഒാടെ പൂർത്തിയാവുമെന്ന് കലക്ടർമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.