തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് വനിത മേയർ; തദ്ദേശ അധ്യക്ഷന്മാരുടെ സംവരണമായി
text_fieldsകൊച്ചി, തൃശൂർ, കണ്ണൂർ കോർപറേഷുകൾ പൊതുവിഭാഗത്തിലേക്ക് മാറി
തിരുവനന്തപുരം: കൊല്ലം, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങൾ ഇനി വനിതകൾ ഭരിക്കും. ഇവിടങ്ങളിലെ മേയർ സ്ഥാനം വനിതകൾക്ക് സംവരണം ചെയ്തു. സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിൽ പട്ടിക വർഗ അധ്യക്ഷൻ വരും. അട്ടപ്പാടി, പനമരം േബ്ലാക്കുകൾ പട്ടിക വർഗ വനിതകളാകും ഭരിക്കുക. അടിമാലി േബ്ലാക്കും പട്ടിക വർഗത്തിനാണ്. തിരുവനന്തപുരം ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം പട്ടിക ജാതിക്കായി സംവരണം ചെയ്തു. ഇവയടക്കം സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിലെയും നഗരസഭകളിലെയും അധ്യക്ഷന്മാരുടെ സംവരണം നിശ്ചയിച്ച് തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവിറക്കി.
നിലവിൽ വനിത മേയർമാരായിരുന്ന കൊച്ചി, തൃശൂർ, കണ്ണൂർ കോർപറേഷുകൾ പൊതുവിഭാഗത്തിലേക്ക് മാറി. ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ല പഞ്ചായത്തുകൾ വനിതകൾ ഭരിക്കും. 152 ബ്ലോക്കുകളിൽ 67 എണ്ണം സ്ത്രീകൾക്കും ഏഴിൽ പട്ടിക ജാതിക്കാർക്കും എട്ടിൽ പട്ടികജാതി സ്ത്രീകൾക്കും ഒന്നിൽ പട്ടിക വർഗത്തിനും രണ്ടിൽ പട്ടിക വർഗ സ്ത്രീകൾക്കുമാണ് അധ്യക്ഷ പദവി. വാമനപുരം, പത്തനാപുരം, മാവേലിക്കര, വൈപ്പിൻ, മതിലകം, പട്ടാമ്പി, കൊണ്ടോട്ടി, ബാലുശേരി എന്നിവ പട്ടിക ജാതി സ്ത്രീകൾക്കാണ്. കൊട്ടാരക്കര, റാന്നി, വാഴൂർ, നെടുങ്കണ്ടം, ചാലക്കുടി, നെന്മാറ, കാളികാവ് പട്ടിക ജാതിക്കും.
44 നഗരസഭകൾക്ക്
വനിത അധ്യക്ഷ
87 മുനിസിപ്പാലിറ്റികളിൽ 44 ചെയർപേഴ്സൺ പദവികൾ പട്ടികജാതി ഉൾപ്പെടെ സ്ത്രീകൾക്കും ആറെണ്ണം പട്ടിക ജാതി വിഭാഗത്തിനും മൂന്ന് പട്ടികജാതി സ്ത്രീകൾക്കും ഒരെണ്ണം പട്ടിക വർഗത്തിനുമാണ്. നെടുമങ്ങാട്, കളമശേരി, കൊടുങ്ങല്ലൂർ പട്ടിക ജാതി വനിതകൾ ഭരിക്കും. പൊന്നാനി, പെരിന്തൽമണ്ണ, മുക്കം പട്ടിക ജാതിക്കാരാകും അധ്യക്ഷ സ്ഥാനത്ത്.
സ്ത്രീകൾ അധ്യക്ഷരായി വരുന്ന നഗരസഭകൾ: ആറ്റിങ്ങൽ, പരവൂർ, പുനലൂർ, തിരുവല്ല, കായംകുളം, ചെങ്ങന്നൂർ, ആലപ്പുഴ, ചേർത്തല, ചങ്ങനാശേരി, കോട്ടയം, വൈക്കം, തൃപ്പൂണിത്തുറ, പറവൂർ, തൃക്കാക്കര, ഇരിങ്ങാലക്കുട, ചാവക്കാട്,ഒറ്റപ്പാലം, പാലക്കാട്, ചിറ്റൂർ -തത്തമംഗലം, തിരൂർ, മഞ്ചേരി, കോട്ടക്കൽ, കൊയിലാണ്ടി, വടകര, തളിപ്പറമ്പ്, കൂത്തുപറമ്പ്, തലശേരി, പയ്യന്നൂർ, കാഞ്ഞങ്ങാട്, നീലേശ്വരം, ഏറ്റുമാനൂർ, ഇൗരാറ്റുപേട്ട, കട്ടപ്പന, പിറവം, കൂത്താട്ടുകുളം, പട്ടാമ്പി, രാമനാട്ടുകര, മാനന്തവാടി, ഇരിട്ടി, ശ്രീക്ണഠാപുരം, കൊേണ്ടാട്ടി.
471 വനിത പഞ്ചായത്ത്
പ്രസിഡൻറുമാർ
സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സ്ഥാനങ്ങളിൽ 417 സ്ത്രീകൾക്കും 46 പട്ടികജാതി സ്ത്രീകൾക്കും എട്ട് പട്ടിക വർഗ സ്ത്രീകൾക്കും എട്ട് പട്ടിക വർഗത്തിനും സംവരണം ചെയ്തു. തലനാട്, മാങ്കുളം, അഗളി, നെന്മേനി, പൊഴുതന, കണിയാമ്പറ്റ, കോളയാട്, വെസ്റ്റ് എളേരി എന്നിവ പട്ടിക വർഗ സ്ത്രീകൾ ഭരിക്കും. കുറ്റിച്ചൽ, ഉപ്പുതറ, കുട്ടമ്പുഴ, മലമ്പുഴ, ചാലിയാർ, േമപ്പാടി, പടിഞ്ഞാറേത്തറ, കുറ്റിക്കോൽ എന്നിവ പട്ടിക വർഗത്തിലെ പ്രസിഡൻറുമാരാകും ഭരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.