സംസ്ഥാനത്ത് ലോക്ഡൗൺ 16 വരെ നീട്ടി
text_fieldsതിതിരുവനന്തപുരം: കോവിഡ് കുറയാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് നിലവിലുള്ള ലോക്ഡൗൺ ജൂൺ 16 വരെ നീട്ടി. 12, 13 തീയതികളിൽ കർശന നിയന്ത്രണങ്ങളോടെയുള്ള സമ്പൂർണ ലോക് ഡൗൺ ആയിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. നിലവിലെ േലാക്ഡൗൺ നിയന്ത്രണങ്ങൾ തുടരും. സ്റ്റേഷനറി, ജ്വല്ലറി, പാദരക്ഷകളുടെ ഷോറൂം, തുണിക്കടകൾ, ഒപ്റ്റിക്കൽസ് തുടങ്ങിയ കടകൾക്ക് ജൂൺ 11ന് ഒരു ദിവസം മാത്രം പ്രവർത്തിക്കാനും അനുമതി നൽകിയിട്ടുണ്ട്.
വിദഗ്ധസമിതി ശിപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. രോഗവ്യാപന തോത് പത്തിൽ താഴെയെങ്കിലും എത്താതെ നിയന്ത്രണങ്ങൾ നീക്കരുതെന്ന ശിപാർശയാണ് േയാഗത്തിലുണ്ടായത്. ഇൗമാസം ഒമ്പത് വരെയാണ് ലോക്ഡൗൺ ഏർെപ്പടുത്തിയിരുന്നത്. പരീക്ഷകൾ ജൂൺ 16 ന് ശേഷം മതിയെന്ന് തീരുമാനിച്ചു.
ഇളവുകൾ
-ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ ലോക്ഡൗൺ. ഇപ്പോൾ ഇൗ ദിനങ്ങളിൽ പ്രവർത്തനാനുമതി നൽകിയിട്ടുള്ളവക്കൊന്നും പ്രവർത്തനാനുമതിയില്ല
-അവശ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ, വ്യവസായത്തിനാവശ്യമായ അസംസ്കൃത വസ്തുക്കൾ (പാക്കേജിങ് ഉൾപ്പെടെ), നിർമ്മാണ സാമഗ്രികൾ വിൽക്കുന്ന സ്ഥാപനങ്ങൾ എന്നിവക്ക് പ്രവർത്തിക്കാം
-ബാങ്കുകൾ നിലവിലുള്ളതുപോലെ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കും
-സ്റ്റേഷനറി, ജുവലറി, പാദരക്ഷകളുടെ ഷോറൂം, തുണിക്കടകൾ, ഒപ്റ്റിക്കൽസ് തുടങ്ങിയ കടകൾക്ക് ജൂൺ 11ന് മാത്രം രാവിലെ 7 മണിമുതൽ വൈകിട്ട് 7 വരെ പ്രവർത്തിക്കാം
-എല്ലാ പരീക്ഷകളും ജൂൺ 16 ശേഷം മാത്രമേ ആരംഭിക്കൂ
-സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കോർപറേഷനുകൾ, കമീഷനുകൾ തുടങ്ങിയവ ജൂൺ 17 മുതൽ 50 ശതമാനം ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രവർത്തിക്കാം
-സ്വകാര്യ ആശുപത്രികൾക്ക് വാക്സിനേഷൻ പ്രവർത്തനങ്ങൾക്ക് വേണ്ട സഹായം നൽകും.
-അതാത് ജില്ലകളിലെ സ്വകാര്യ ആശുപത്രികളെ വാക്സിനേഷൻ പ്രവർത്തനങ്ങളിൽ ഉപയോഗപ്പെടുത്തണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.