Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Nov 2016 5:10 PM GMT Updated On
date_range 15 Aug 2017 4:11 AM GMTകേരളാ ഭാഗ്യക്കുറി നറുക്കെടുപ്പും അച്ചടിയും നിര്‍ത്തിവെച്ചു
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്തെ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് താൽകാലികമായി നിര്‍ത്തിവെച്ചു. ചൊവ്വാഴ്ച മുതല്‍ അഞ്ച് ദിവസത്തേക്ക് (നവം.15-നവം.19 വരെ) ആണ് നറുക്കെടുപ്പ് നിര്‍ത്തിവെക്കാൻ ലോട്ടറി ഡയറക്ടർ നിർദേശം നൽകിയത്. ഇതുസംബന്ധിച്ച അറിയിപ്പ് സർക്കാറിന്റെ അച്ചടി സ്ഥാപനമായ കെ.ബി.പി.എസിന് ഡയറക്ടർ കൈമാറി.
നവംബർ 20 മുതൽ ഭാഗ്യക്കുറി നറുക്കെടുപ്പ് പുനരാരംഭിക്കുമെന്ന് വകുപ്പ് അറിയിച്ചു. നവംബർ 20 മുതൽ 26 വരെ നടക്കേണ്ട പ്രതിവാര ലോട്ടറികളുടെ നറുക്കെടുപ്പും റദ്ദാക്കിയിട്ടുണ്ട്.
1000, 500 രൂപകൾ പിൻവലിച്ചത് വഴിയുണ്ടായ മാന്ദ്യം കാരണം ലോട്ടറി വിൽപനയിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിരുന്നു. സാഹചര്യത്തിലാണ് ലോട്ടറി വകുപ്പിന്റെ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story