രണ്ട് ന്യൂനമർദങ്ങൾ കൂടി; മഴ വീണ്ടും സജീവമാകും
text_fieldsതൃശൂര്‍: വരാനിരിക്കുന്നത് രണ്ട് ന്യൂനമര്‍ദങ്ങള്‍. പിന്നെ വടക്കോട്ട് പോയ മണ്‍സൂണ്‍ പാത്തി തിരിെച്ചത്തുന്നു. മഴ വീണ്ടും സജീവമാകുമെന്നാണ് കാലാവസ്ഥ വകുപ്പിെൻറ നിഗമന ം. എന്നാല്‍ അത്രമേല്‍ കനക്കില്ലെന്നാണ് വിശകലനം. ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര - ഒഡിഷ ഭാഗത്ത്് രൂപപ്പെട്ട ന്യൂനമർദം കരയിലേക്ക് കയറിയതാണ് മഴ തരക്കേടില്ലാതെ പെയ്യാൻ കാരണം. ഇത് ഗുജറാത്ത് തീരത്തേക്ക് നീങ്ങി അവസാനഘട്ടത്തിലേക്ക് അടുക്കുകയാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷയുടെ ഭാഗത്ത് തന്നെ ബുധനാഴ്ച മുതല്‍ മറ്റൊരു ന്യൂനമര്‍ദ രൂപവത്കരണ സാധ്യത ശക്തമാവുന്നുണ്ട്. കേരളെത്ത ഇത് വല്ലാതെ ബാധിക്കില്ലെങ്കിലും ശരാശരി മഴ ലഭിക്കാന്‍ ഇത് ഇടയാക്കും.
അതിന് പിന്നാലെ സെപ്റ്റംബര്‍ ആദ്യവാരം ബംഗാള്‍ ഉള്‍ക്കടലില്‍ തന്നെ മറ്റൊരു ന്യൂനമര്‍ദത്തിന് കൂടി സാധ്യത തെളിയുന്നുണ്ട്. അതിനുള്ള പശ്ചാത്തലമാണ് നിലവിലുള്ളത്. ഒപ്പം, അറബിക്കടലില്‍ കര്‍ണാടക മുതല്‍ കേരളത്തിെൻറ വടക്ക് വരെ നീണ്ട് കിടക്കുന്ന ന്യൂനമര്‍ദപാത്തിയുമാണ് മഴക്ക് കാരണം. പലയിടങ്ങളിലും രാത്രി നിര്‍ത്താതെ മഴ പെയ്യുന്നുണ്ട്. ചിങ്ങം പിറന്നതോടെ പകല്‍ നല്ല വെയിലുമുണ്ട്.രണ്ട് ന്യൂനമര്‍ദങ്ങള്‍ക്ക് പിന്നാലെ വടക്കോട്ട് നീങ്ങിയ മണ്‍സൂണ്‍ പാത്തി തിരിച്ച് തെക്കോട്ട് പ്രയാണം തുടങ്ങിയിട്ടുണ്ട്. ഇത് തിരിച്ചെത്തുന്നതോടെ മഴയുടെ രൂപം മാറാനിടയുണ്ട്. എന്നാല്‍ മണ്സൂണിെൻറ സജീവമായ കാലഘട്ടം അവസാനിച്ചതിനാല്‍ അത്രമേല്‍ ഭീകരമാവാനിടയില്ല.
240 മില്ലിമീറ്റര്‍ മഴയാണ് സെപ്റ്റംബറില്‍ കേരളത്തിനുള്ള മണ്‍സൂണ്‍ വിഹിതം. പ്രളയ പേമാരി പെയ്ത കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 20ന് ശേഷം കേരളത്തില്‍ മഴ തീരെ ലഭിക്കാത്ത സാഹചര്യമാണുണ്ടായത്. തുടര്‍ന്ന് തുലാമഴയും വേനല്‍മഴയും കൂടി ചതിച്ചതോടെ കേരളം വരള്‍ച്ചയുടെ പിടിയിലാവുകയും ചെയ്തു. നിലവിലെ സാഹചര്യത്തില്‍ സെപ്റ്റംബറിലെ മഴ പ്രവചനാതീതമാണ്. എങ്കിലും, ശരാശരി മഴ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് കാലാവസ്ഥ വ്യതിയാന ഗവേഷകൻ ഡോ. സി.എസ്. ഗോപകുമാർ പറഞ്ഞു. 1742ന് പകരം 1755 മി.മീ മഴ ഇതുവരെ ലഭിച്ചു. ഇടുക്കിയിൽ ഒരു ശതമാനം കുറവ് മഴയാണ് പെയ്തത്. പാലക്കാട്ട് മൂന്നും കോഴിക്കോട്ട് രണ്ടും ശതമാനം അധികമഴ പെയ്തു. ബാക്കി ജില്ലകളിൽ ശരാശരിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.