കായലിന്റെ കാവൽക്കാരൻ രാജപ്പന് പ്രധാനമന്ത്രിയുടെ അഭിനന്ദനം
text_fieldsന്യൂഡൽഹി: പ്രതിമാസ റേഡിയോ പ്രഭാഷണമായ മൻകീ ബാത്തിൽ കോട്ടയം കുമരകത്തെ എൻ.എസ് രാജപ്പനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മാദി. 'കോട്ടയത്ത് രാജപ്പൻ എന്ന വയോധികനുണ്ട്.
പക്ഷാഘാതം കാരണം നടക്കാന്‍ കഴിയാത്ത ആളാണ്. എന്നാല്‍, വെടിപ്പിനോടും വൃത്തിയോടുമുള്ള സമര്‍പ്പണത്തിന് ഒരു കുറവും ഉണ്ടായിട്ടില്ല. കുറെ വര്‍ഷങ്ങളായി തോണിയില്‍ വേമ്പനാട്ട് കായലില്‍ പോകുകയും കായലില്‍ എറിഞ്ഞ പ്ലാസ്റ്റിക് കുപ്പികള്‍ എടുത്തുകൊണ്ടുവരുകയും ചെയ്യുന്നു. ഒന്ന് ആലോചിച്ചു നോക്കൂ, അദ്ദേഹത്തിെൻറ ചിന്ത എത്രത്തോളം ഉയര്‍ന്ന നിലയിലാണെന്ന്. നമ്മളും രാജപ്പന്‍ജിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ശുചിത്വത്തിനുവേണ്ടി സാധ്യമാകുന്നിടത്തോളം നമ്മുടേതായ സംഭാവന നല്‍കണം' എന്നായിരുന്നു മോദിയുടെ പരാമർശം.
ഇതിനിടെ, പ്രധാനമന്ത്രി മൻകി ബാത്തിൽ അഭിനന്ദിച്ച രാജപ്പന് ഫൈബർ വള്ളം സമ്മാനമായി നൽകുമെന്ന് സമുദ്ര ഷിപ്യാഡ് കമ്പനി എം.ഡി ജീവൻ അറിയിച്ചു. ഇക്കാര്യം ജില്ല കലക്ടറെ അറിയിച്ചിട്ടുണ്ട്.
സന്തോഷം, അഭിമാനം –രാജപ്പൻ
കോട്ടയം: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെക്കുറിച്ച് അറിഞ്ഞതിലും 'മൻ കി ബാത്തി'ൽ പരാമർശിച്ചതിലും സന്തോഷവും അഭിമാനവും ഉണ്ടെന്ന് രാജപ്പൻ. തെൻറ സേവനത്തെ അഭിനന്ദിച്ച അദ്ദേഹത്തോട് നന്ദിയുണ്ടെന്നും രാജപ്പൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.