പ്രമോദ് ഗംഗാധരൻ, അസ്സലാം.പി, വി. സാലിഹ് എന്നിവർക്ക് മീഡിയ അക്കാദമി െഫലോഷിപ്പ്
text_fieldsതിരുവനന്തപുരം: മാധ്യമത്തിലെ പ്രമോദ് ഗംഗാധരൻ, അസ്സലാം പി, വി സാലിഹ് എന്നിവർ കേരള മീഡിയ അക്കാദമി മാധ്യമ ഗവേഷണ െഫലോഷിപ്പിനർഹരായി. കേരള മീഡിയ അക്കാദമിയുടെ 2020 ലെ ദേശീയ മാധ്യമ പ്രതിഭാ പുരസ്കാരം പ്രശസ്ത ടെലിവിഷൻ ജേണലിസ്റ്റ് ബർഖാ ദത്തിന് നൽകുമെന്ന് അക്കാദമി അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവും ഉൾക്കൊള്ളുന്നതാണ് ദേശീയ മാധ്യമ പ്രതിഭാ പുരസ്കാരം.
75,000 രൂപ വീതമുള്ള സമഗ്ര ഗവേഷണ െഫലോഷിപ്പിനാണ് പ്രമോദ് ഉൾെപ്പടെ എട്ടു പേർ അർഹരായത്. അസ്സലാമും സാലിഹും ഉൾപ്പടെ 16 പേർ പതിനായിരം രൂപ വീതമുള്ള പൊതു ഗവേഷണ ഫെലോഷിപ്പിനും തെരഞ്ഞെടുക്കപ്പെട്ടു.വിവിധ വിഷയങ്ങളിൽ ഗവേഷണം നടത്താൻ 26 പേർക്കാണ് െഫലോഷിപ്പ് നൽകുകയെന്ന് അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അറിയിച്ചു.
ഒരു ലക്ഷം രൂപ വീതമുള്ള സൂക്ഷ്മ ഗവേഷണ െഫലോഷിപ്പിന് മാതൃഭൂമി സബ്എഡിറ്റർ റെജി ആർ. നായരും ദേശാഭിമാനി ചീഫ് സബ് എഡിറ്റർ ദിനേശ് വർമയും അർഹരായി.
ഡി. പ്രമേഷ് കുമാർ, സിബി കാട്ടാമ്പള്ളി, പി.വി. ജിജോ, എസ്. രാധാകൃഷ്ണൻ, അഖില പ്രേമചന്ദ്രൻ, എൻ.കെ. ഭൂപേഷ്, ടി.എസ്. നൗഫിയ എന്നിവരാണ് സമഗ്ര ഗവേഷണ ഫെലോഷിപ്പ് ലഭിച്ച മറ്റുള്ളവർ.
സി.എസ്.ഷാലറ്റ്, ലത്തീഫ് കാസിം, നീതു സി.സി, എം.വി. വസന്ത്, കാർത്തിക, അമിയ മീത്തൽ, പ്രവീൺദാസ്, അരവിന്ദ് ഗോപിനാഥ്, ടി.കെ. ജോഷി, ബി.ബിജീഷ്, ഇ.വി. ഷിബു, എം.ഡി. ശ്യാംരാജ്, പി. ബിനോയ് ജോർജ്, പി.വി. ജോഷില എന്നിവരാണ് പൊതു ഗവേഷണ ഫെലോഷിപ്പ് ലഭിച്ച മറ്റുള്ളവർ.
ആയുർവേദ കേരളവും മാധ്യമങ്ങളും- ചരിത്രം മറന്ന ചിലതിെൻറ ഒാർമപ്പെടുത്തലുകൾ 'എന്ന വിഷയത്തിലെ പഠനത്തിനാണ് പ്രമോദ് ഗംഗാധരന് ഫെലോഷിപ്പിന് അർഹനായത്. മലപ്പുറം ചെമ്പ്രശ്ശേരി സ്വദേശിയായ പ്രമോദ് 2013 മുതൽ മാധ്യമം ദിനപത്രം പത്രാധിപ സമിതിയംഗമാണ്. നിലവിൽ പിരിയോഡിക്കൽസിൽ സബ് എഡിറ്ററാണ്.നെരയത്ത് തെക്കേതിൽ ഗംഗാധരൻ, സുധർമ്മ എന്നിവരാണ് മാതാപിതാക്കൾ.കേരള മീഡിയ അക്കാദമിയുടെ 2017 ലെ മാധ്യമ ഗവേഷണ ഫെലോഷിപ്പിനും അർഹനായിട്ടുണ്ട്.
ഉർദു ഭാഷയും പ്രസിദ്ധികരണങ്ങളും കേരളീയ ബൗദ്ധിക തലത്തിന് നൽകിയ സംഭാവന എന്ന വിഷയത്തിലെ പഠനത്തിനാണ് അസ്സലാം ഫെലോഷിപ്പിന് അർഹനായത്. 10000 രൂപയാണ് ഫെലോഷിപ്പ് തുക. മലപ്പുറം ജില്ലയിലെ വളാഞ്ചേരി സ്വദേശിയായ അസ്സലാം 2009 മുതൽ മാധ്യമം പത്രാധിപ സമിതിയംഗമാണ്. നിലവിൽ കോഴിക്കോട് യൂണിറ്റിൽ സീനിയർ സബ് എഡിറ്ററാണ്.പിതാവ് പുത്തൻപറമ്പിൽ അബ്ദുൽ അസീസ്,മാതാവ്: സുഹറ, ഭാര്യ: ഹനാൻ, മകൾ: നൈറ
മാധ്യമം സീനിയർ ലൈബ്രേറിയനായ സാലിഹ് കക്കോടിക്ക് ന്യൂസ് റൂമുകളിലെ 'മോർഗു'കൾ അഥവാ റഫറൻസ് ലൈബ്രറികൾ (മലയാള പത്ര പ്രവർത്തന ചരിത്രത്തിലെ രണ്ടു കാലങ്ങളെക്കുറിച്ചുള്ള പഠനം) എന്ന വിഷയത്തിനാണ് ഫെലോഷിപ്പ്.മികച്ച സ്പോർട്സ് ലേഖകനുള്ള കേരള സ്പോർട്സ് കൗൺസിൽ മാധ്യമ അവാർഡ്, എസ്.ബി.ടി.മാധ്യമ പുരസ്കാരം, നാഷനൽ ചൈൽഡ് ഡവലപ്മെൻറ് കൗൺസിലിെൻറ ശിശുേക്ഷമ മാധ്യമ അവാർഡ്, കോഴിക്കോട് തീരദേശ രക്ഷാസമിതി മാധ്യമ അവാർഡ്, പ്രേംനസീർ നിത്യവസന്തം മാധ്യമ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും പത്ര പ്രവർത്തനത്തിൽ ബിരുദാനന്തര ഡിേപ്ലാമയും നേടിയിട്ടുണ്ട്. കോഴിക്കോട് കക്കോടി വേങ്ങാട്ടിൽ പരേതനായ റിട്ട.അധ്യാപകൻ ടി.ചേക്കുട്ടിയുടെയും ആയിഷയുടെയും മകനാണ്. ഭാര്യ ഫർസാന (സബ് എഡിറ്റർ സുപ്രഭാതം) മക്കൾ: ആയിഷ ദലീല, ദിഹ്യ സമാൻ, ദീമ ഫറ.
തോമസ് ജേക്കബ്, േഡാ. സെബാസ്റ്റ്യൻ പോൾ, എം.പി. അച്യുതൻ, കെ.വി. സുധാകരൻ, ഡോ. മീന ടി. പിള്ള, ഡോ.നീതു സോന എന്നിവരങ്ങുന്ന വിദഗ്ധ സമിതിയാണ് ഫെലോഷിപ്പിന് അർഹരായവരെ തെരെഞ്ഞെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.