കേരള മീഡിയ അക്കാദമിയുടെ ‘മാധ്യമസംഗമം’ സെപ്റ്റംബര്‍ എട്ടിന് ചെന്നൈയിൽ; ഉദ്ഘാടകൻ തമിഴ്‌നാട് മുഖ്യമന്ത്രി
text_fieldsകൊച്ചി: കേരള മീഡിയ അക്കാദമി ചെന്നൈയിലെ വിവിധ മലയാളി സംഘടനകളുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന 'മീഡിയ മീറ്റ് 2023' തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഉദ്ഘാടനം ചെയ്യും. സെപ്റ്റംബര്‍ എട്ടിന് വൈകുന്നേരം അഞ്ചിന് ചെന്നൈ മലയാളി ക്ലബ് ആഡിറ്റോറിയത്തിലാണ് സമ്മേളനം നടക്കുക.
മുതിർന്ന മാധ്യമപ്രവർത്തകൻ ബി.ആര്‍.പി ഭാസ്‌കറിന്‍റെ ‘ദ് ചേഞ്ചിങ് മീഡിയസ്‌കേപ്പ്' (The Changing Mediascape) എന്ന പുസ്തകത്തിന്റെ പ്രകാശനവും മുതിർന്ന മാധ്യമപ്രവര്‍ത്തകന്‍ ശശികുമാറിനെ ആസ്പദമാക്കി മീഡിയ അക്കാദമി നിര്‍മ്മിച്ച ഡോക്യുഫിക്ഷന്‍ 'അൺമീഡിയേറ്റഡി'ന്‍റെ (Unmediated) യുട്യൂബ് ചാനലിന്‍റെ പ്രദര്‍ശന ഉദ്ഘാടനവും എം.കെ. സ്റ്റാലിന്‍ നിര്‍വഹിക്കും. പുസ്തകം മുന്‍ മന്ത്രി എം.എ. ബേബി ഏറ്റുവാങ്ങും.
കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു അധ്യക്ഷനാകും. മാധ്യമപ്രവര്‍ത്തകന്‍ എന്‍. റാം, ഐ ആൻഡ് പി.ആർ.ഡി ഡയറക്ടര്‍ ടി.വി. സുഭാഷ് ഐ.എ.എസ്, മലയാള മിഷന്‍ തമിഴ്‌നാട് ചെയര്‍മാന്‍ ഡോ. എ.വി. അനൂപ്, ഗോകുലം ഗോപാലന്‍, എന്‍.കെ. പണിക്കര്‍, ശിവദാസന്‍ പിളള, അക്കാദമി സെക്രട്ടറി കെ.ജി. സന്തോഷ് എന്നിവര്‍ സംസാരിക്കും.
ഡോ. എ.വി. അനൂപ് ചെയര്‍മാനും ടൈംസ് ഓഫ് ഇന്ത്യ റസിഡന്റ് എഡിറ്റര്‍ അരുണ്‍ റാം ജനറല്‍ കണ്‍വീനറുമായി സംഘാടകസമിതിയാണ് പരിപാടി സംഘടിപ്പിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.