ലത്തീന്‍സഭയെ അനുനയിപ്പിക്കാൻ ശ്രമം: മന്ത്രിമാർ ബിഷപ്പ് ഹൗസിലെത്തി
text_fieldsതിരുവനന്തപുരം: ചുഴലിക്കാറ്റ് വിഷയത്തിൽ ഇടഞ്ഞു നിൽക്കുന്ന ലത്തീന്‍സഭയെ അനുനയിപ്പിക്കാൻ ഇടതുസര്‍ക്കാര്‍ നീക്കം തുടങ്ങി. ഇതിന്‍റെ ഭാഗമായി സംസ്ഥാന മന്ത്രിമാര്‍ വെള്ളയമ്പലത്തെ ബിഷപ്പ് ഹൗസിലെത്തി സഭാ നേതൃത്വവുമായി ചര്‍ച്ച നടത്തി. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനുമാണ് കൂടിക്കാഴ്ച്ച നടത്തിയത്. സര്‍വകക്ഷി യോഗത്തിന് മുന്നോടിയായാണ് കൂടിക്കാഴ്ചയെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഓഖി ചുഴലിക്കാറ്റ് ആഞ്ഞടിച്ച ശേഷം സര്‍ക്കാര്‍ സ്വീകരിച്ച നടപടികളിലും പുനരധിവാസ പാക്കേജിലും ലത്തീന്‍സഭ നേരത്തെ അതൃപ്തി അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് അനുനയ നീക്കങ്ങൾ നടക്കുന്നത്. കാണാതായ മത്സ്യത്തൊഴിലാളികളുടെ കാര്യത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണം, പുനരധിവാസ പാക്കേജിലെ അപാകതകള്‍ പരിഹരിക്കണം എന്നതടക്കമുള്ള ആവശ്യങ്ങൾ സഭാ നേതൃത്വം സർക്കാറിനെ അറിയിച്ചിരുന്നു.
സഭയുടെആവശ്യങ്ങൾ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.