Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2018 2:43 AM IST Updated On
date_range 8 Sept 2018 10:49 AM ISTധനകമ്മി മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്‍റെ മൂന്ന് ശതമാനമായി നിലനിര്‍ത്തും
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ ധനകമ്മി മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്‍റെ മൂന്ന് ശതമാനമായി നിലനിര്‍ത്തുന്നതിന് കേരള ധനസംബന്ധമായ ഉത്തരവാദിത്വ നിയമത്തില്‍ ഭേദഗതി വരുത്താനുളള കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. 2019-20 വരെയുളള കാലയളവിലേക്ക് റവന്യൂ കമ്മി പൂര്‍ണ്ണമായും ഇല്ലാതാക്കാനും ധനകമ്മി മൂന്നു ശതമാനമായി നിലനിര്‍ത്താനും ബില്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നു.
മറ്റ് മന്ത്രിസഭാ തീരുമാനങ്ങൾ
- ചിമ്മിനി ഡാമിന്‍റെ നിര്‍മ്മാണത്തിന് കുടിയൊഴിപ്പിക്കപ്പെട്ട ആദിവാസി കുടുംബങ്ങള്‍ക്ക് പുനരധിവാസത്തിന് 7.5 ഏക്ര ഭൂമി നെഗോഷ്യബിള്‍ പര്‍ച്ചേസ് പ്രകാരം വാങ്ങുന്നതിന് തൃശ്ശൂര്‍ ജില്ലാ കലക്ടര്‍ക്ക് അനുമതി നല്‍കാന്‍ തീരുമാനിച്ചു.
- പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കില്‍ അത്തിക്കയം വില്ലേജില്‍ 32 ഏകർ ഭൂമി 40 വര്‍ഷമായി കൈവശം വെച്ച് താമസിച്ചുവരുന്ന കുടുംബങ്ങളില്‍ അര്‍ഹരായവര്‍ക്ക് പട്ടയം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇപ്പോള്‍ 101 കുടുംബങ്ങളാണ് അവിടെ താമസിക്കുന്നത്.
- ഇന്ത്യന്‍ നേവിയുടെ നേവല്‍ ആര്‍മമെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിന് തിരുവനന്തപുരം മുട്ടത്തറ വില്ലേജില്‍ 5.23 ഏക്ര ഭൂമി കമ്പോള വില ഈടാക്കി പതിച്ച് നല്‍കാന്‍ തീരുമാനിച്ചു. നേരത്തെ സര്‍വ്വെ ഇന്‍സ്റ്റിറ്റ്യൂട്ടിന് അനുവദിച്ചിരുന്ന ഭൂമിയാണ് ആ തീരുമാനം റദ്ദാക്കി ഇന്ത്യന്‍ നേവിക്ക് നല്‍കുന്നത്.
- ലോക ജലദിനം മാര്‍ച്ച് 22-ന് വിവിധ പരിപാടികളോടെ ആചരിക്കാന്‍ തീരുമാനിച്ചു.
- പൊതുഭരണ വകുപ്പ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയ്ക്ക് തുറമുഖ വകുപ്പിന്‍റെ അധിക ചുമതല നല്‍കാനും ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്‍റെ സ്പെഷ്യല്‍ സെക്രട്ടറിയായി കെ. ഗോപാലകൃഷ്ണ ഭട്ടിനെ നിയമിക്കാനും തീരുമാനിച്ചു.
- കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലെയും വിജ്ഞാന മുദ്രണം പ്രസ്സിലെയും ജീവനക്കാര്‍ക്ക് പത്താം ശമ്പളപരിഷ്കരണ ആനുകൂല്യങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചു. സംസ്ഥാന സാമൂഹ്യബോര്‍ഡില്‍ നിന്ന് വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ പരിഷ്കരിക്കാന്‍ തീരുമാനിച്ചു.
- ദേശീയ സമ്പാദ്യവകുപ്പ് ഡയറക്ടര്‍ ആയി വി.എം. പ്രസന്നയെ നിയമിക്കാന്‍ തീരുമാനിച്ചു. ഇപ്പോല്‍ അഡീഷണല്‍ ഡയറക്ടര്‍ ആണ് പ്രസന്ന. തലശ്ശേരി ചൊക്ലി ഗവണ്‍മെന്‍റ് കോളേജില്‍ ചരിത്ര വിഭാഗത്തില്‍ ഒരു അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു. പാലക്കാട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍റഗ്രേറ്റഡ് മെഡിക്കല്‍ സയന്‍സസില്‍ (പാലക്കാട് മെഡിക്കല്‍ കോളേജ്) ഡയറക്ടറുടെ തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
- എല്‍.ഡി.എഫ് മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്നതിനുളള പരിപാടി തയ്യാറാക്കാന്‍ സാംസ്കാരിക മന്ത്രി എ.കെ. ബാലന്‍ കണ്‍വീനറായി മന്ത്രിസഭാ ഉപസമിതി രൂപീകരിക്കാന്‍ തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story