Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജി.എസ്​.ടി: വ്യാപാരികൾ...

ജി.എസ്​.ടി: വ്യാപാരികൾ അമിതലാഭമെടുക്കുന്നത് തടയാൻ സംവിധാനം ആവശ്യപ്പെടും 

text_fields
bookmark_border
gst
cancel

തി​രു​വ​ന​ന്ത​പു​രം: ജി.​എ​സ്.​ടി​യു​ടെ മ​റ​വി​ൽ ക​ച്ച​വ​ട​ക്കാ​ർ അ​മി​ത​ലാ​ഭ​മെ​ടു​ക്കു​ന്ന​ത് ത​ട​യാ​ൻ ക​ർ​ശ​ന​സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന കാ​ര്യം ജി.​എ​സ്.​ടി കൗ​ൺ​സി​ലി​ൽ ഉ​ന്ന​യി​ക്കാ​ൻ മ​ന്ത്രി​സ​ഭ യോ​ഗം തീ​രു​മാ​നി​ച്ചു. ഇ​തി​ന്​ ധ​ന​മ​ന്ത്രി​യെ മ​ന്ത്രി​സ​ഭ ചു​മ​ത​ല​പ്പെ​ടു​ത്തി. ജി.​എ​സ്.​ടി​യി​ലെ അ​വ്യ​ക്​​ത​ത വ്യാ​പാ​രി​ക​ൾ മു​ത​ലെ​ടു​ക്കു​ക​യാ​ണെ​ന്ന്​ മ​ന്ത്രി​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. 

ജി.​എ​സ്.​ടി പ്രാ​ബ​ല്യ​ത്തി​ൽ​വ​ന്ന്​ മൂ​ന്ന്മാ​സം ക​ഴി​ഞ്ഞെ​ങ്കി​ലും നി​കു​തി​ദാ​യ​ക​രും ഉ​പ​ഭോ​ക്​​താ​ക്ക​ളും അ​ങ്ങേ​യ​റ്റം പ്ര​യാ​സ​ത്തി​ലാ​ണെ​ന്നും യോ​ഗം വി​ല​യി​രു​ത്തി. ഫ​ല​പ്ര​ദ​മാ​യ സോ​ഫ്റ്റ്​​വെ​യ​റി​െൻറ അ​ഭാ​വ​വും ക​ച്ച​വ​ട​ക്കാ​ർ മു​ത​ലെ​ടു​ക്കു​ന്നു. വ്യാ​പാ​രി​ക​ൾ​ക്ക് നി​കു​തി അ​ട​യ്ക്കു​ന്ന​തി​നു​ള്ള സോ​ഫ്​​റ്റ്​​​വെ​യ​ർ ഉ​ണ്ടാ​ക്കാ​ൻ ഗു​ഡ്സ്​ ആ​ൻ​ഡ്​ സ​ർ​വി​സ​സ്​ ടാ​ക്സ്​ നെ​റ്റ്്​​വ​ർ​ക്​ (ജി.​എ​സ്.​​ടി.​എ​ൻ) എ​ന്ന സ്വ​കാ​ര്യ സ്​​ഥാ​പ​ന​ത്തെ​യാ​ണ് ഏ​ൽ​പി​ച്ചി​ട്ടു​ള്ള​ത്. ഇൗ ​സം​വി​ധാ​നം പൂ​ർ​ണ​മാ​യി​ട്ടി​ല്ല. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ റി​ട്ടേ​ൺ ഫ​യ​ൽ ചെ​യ്യാ​ൻ വൈ​കു​ന്ന​തി​ന് പി​ഴ ഈ​ടാ​ക്ക​രു​തെ​ന്ന് കേ​ര​ളം ജി.​എ​സ്.​ടി കൗ​ൺ​സി​ലി​ൽ ആ​വ​ശ്യ​പ്പെ​ടും. 

പാ​വ​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​തും സാ​മ്പ​ത്തി​ക​വ​ള​ർ​ച്ച​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​തു​മാ​യ രീ​തി​യി​ലാ​ണ്​ ചി​ല വ​സ്​​തു​ക്ക​ൾ​ക്ക്​ നി​കു​തി. ഇൗ ​നി​ര​ക്കു​ക​ൾ യു​ക്​​തി​സ​ഹ​മാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ടും. സോ​ഫ്​​റ്റ്​​വെ​യ​ർ സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ഇ​ൻ​ഫോ​സി​സി​ൽ നി​ന്ന് ഒ​രു സാ​ങ്കേ​തി​ക ഓ​ഫി​സ​റെ കേ​ര​ള​ത്തി​ൽ ജി.​എ​സ്.​ടി.​എ​ന്നി​ൽ നി​യോ​ഗി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​ന്ന​യി​ക്കും. ജി​ല്ല ഫെ​സി​ലി​റ്റേ​ഷ​ൻ സ​െൻറ​റു​ക​ൾ​വ​ഴി വ്യാ​പാ​രി​ക​ളു​ടെ സം​ശ​യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​ന​ൽ​കു​ന്ന സം​വി​ധാ​നം ശ​ക്​​തി​പ്പെ​ടു​ത്തും.

ജി.​എ​സ്.​ടി ദാ​താ​ക്ക​ളു​ടെ പ​രാ​തി​പ​രി​ഹാ​ര കേ​ന്ദ്ര​മാ​യി അ​ക്ഷ​യ സ​െൻറ​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കും. ജി.​എ​സ്.​ടി വ​കു​പ്പി​െൻറ 180 സ​ർ​ക്കി​ളു​ക​ളി​ലും നി​കു​തി​ദാ​യ​ക​ർ​ക്ക് പ​രാ​തി ര​ജി​സ്​​റ്റ​ർ ചെ​യ്യാം. റി​ട്ടേ​ൺ ഫ​യ​ൽ ചെ​യ്യു​ന്ന​തി​ന് നി​കു​തി​ദാ​യ​ക​രെ സ​ഹാ​യി​ക്കാ​ൻ ജി.​എ​സ്.​ടി വ​കു​പ്പ് സൗ​ജ​ന്യ​മാ​യി അ​ക്കൗ​ണ്ടി​ങ്​ സോ​ഫ്റ്റ്​​വെ​യ​ർ ഉ​ണ്ടാ​ക്കി​ക്കൊ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsGST COUNCILmalayalam newsKerala MinistryTax Issues
News Summary - Kerala Ministry Order to Tax Issues of GST Council -Kerala News
Next Story