മൺസൂൺ വ്യാപനം സാവധാനത്തിൽ
text_fieldsതൃശൂർ: രാജ്യത്ത് മൺസൂണിന് മടി പിടിച്ച തുടക്കം. അന്തമാൻ-നികോബാർ ദ്വീപുകളിൽ ആദ്യ മെത്താറുള്ള മഴ ഇക്കുറി വൈകിയാണ് എത്തിയത്. മാത്രമല്ല, ഏറെ സാവധാനത്തിലാണ് ഇതര ഭാഗ ങ്ങളിലേക്ക് വ്യാപിക്കുന്നത്. അന്തമാൻ-നികോബാർ ദ്വീപുകളിൽ മേയ് 18, 19 ദിവസങ്ങളിൽ എ ത്താറുള്ള കാലവർഷം 22നാണ് എത്തിയത്. അന്തമാെൻറ തെക്കൻ മേഖലകളിൽ എത്തി വടക്കൻ മേഖലക ളിലേക്ക് വ്യാപിക്കുകയാണ് വേണ്ടത്. എന്നാൽ വടക്കൻ അന്തമാനിലേക്കുള്ള വ്യാപനം ദുർ ബലമായി തുടരുന്നു. ഇത് രാജ്യത്തെ മുഴുവൻ മേഖലയിലെയും മഴയെ ബാധിക്കാൻ ഇടയാവും.
അന്തമാനിൽ വ്യാപിക്കുന്നതിന് പിന്നാലെ കാലവർഷം ബംഗാൾ ഉൾക്കടലിെൻറ മറ്റ് ഭാഗങ്ങളിലൂെട സഞ്ചരിച്ച് ശ്രീലങ്കയിൽ എത്തിചേരുകയാണ് പതിവ്. അതിന് മൂന്ന് ദിവസത്തിന് ശേഷം കേരളത്തിൽ വരവറിയിക്കും- ഇതാണ് മൺസൂണിെൻറ സ്വാഭാവികമായ സഞ്ചാരം.
എന്നാൽ നിലവിലെ സാഹചര്യത്തിൽ അന്തമാനിൽ പൂർണമായ വ്യാപനം 29, 30 തീയതികളിലായി നടക്കുമെന്നാണ് കണക്കാക്കുന്നത്. മാത്രമല്ല, അന്തരീക്ഷ ചുഴി, ന്യൂനമർദം അടക്കം അസ്ഥിരത പ്രകടമായാൽ മഴയുടെ ഗതിക്ക് തന്നെ മാറ്റമുണ്ടാവും. ഇത് വ്യാപനം വൈകുന്നതിന് ഇടയാക്കും. സാവധാനത്തിലുള്ള മഴവ്യാപനത്തിന് പിന്നിലുള്ള സൂക്ഷ്മകാര്യങ്ങൾ ഇതുവരെ വ്യക്തമല്ല. മൺസൂൺ കാറ്റിെൻറ ശക്തി കുറവ് അടക്കം കാര്യങ്ങൾ ഇതിന് പിന്നിലെ കാരണങ്ങളായി വിലയിരുത്തുന്നുണ്ട്.
എല്‍നിനോയുടെയും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിനു ചുറ്റുമുള്ള സമുദ്ര മേഖലയിലെ ഉയര്‍ന്ന താപനിലയും കാലവര്‍ഷത്തെ സ്വാധിനിച്ചേക്കുമെന്ന വിലയിരുത്തലുണ്ട്. എന്നാൽ 69 ശതമാനം മഴ ലഭിക്കുന്ന ജൂൺ, ജൂലൈയിലെ ആദ്യപകുതിയിൽ എല്‍നിനോ ഭീതി വേണ്ടന്ന നിലപാടാണ് കാലാവസ്ഥാവകുപ്പിനുള്ളത്. എന്നാൽ രണ്ടാംപകുതിയായ ആഗസ്റ്റ്, സെപ്റ്റംബറിൽ ഏൽനിനോ ബാധിക്കാനിടയുണ്ട്. ആദ്യപകുതിയിൽ മഴ കുറഞ്ഞ് രണ്ടാംഘട്ടത്തിൽ കൂടുതൽ ലഭിക്കുന്ന പ്രവണതയാണ് ദീർഘകാലമായി കാലാവ്സഥ വ്യതിയാന നാളുകളിൽ കേരളത്തിലുള്ളതെന്ന് കാലാവസ്ഥ വ്യതിയാന ഗവേഷകൻ ഡോ. സി.എസ്.
ഗോപകുമാർ വ്യക്തമാക്കി. ഇങ്ങനെ വരുേമ്പാൾ രണ്ടാംഘട്ടത്തിൽ എൽനിനോ ഉണ്ടായാൽ ലഭിക്കുന്ന മഴയിൽ കുറവുണ്ടാവിനിടയുണ്ട്. കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും കേരളത്തിന് ശരാശരി മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിെൻറ പ്രവചനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.