മുഖ്യമന്ത്രി പ്രഖ്യാപിക്കുമ്പോള്‍ കോവിഡ് രോഗി വിറക് ശേഖരണത്തില്‍
text_fieldsതൊടുപുഴ: മൂന്നാർ സ്വദേശിക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് മുഖ്യമന്ത്രി വാർത്ത സമ്മേ ളനത്തിൽ പറയുമ്പോഴും ഇക്കാര്യം രോഗി അറിഞ്ഞില്ല. പതിവ് പോലെ വിറക് ശേഖരിക്കുകയായിരു ന്നു മൂന്നാർ പഞ്ചായത്തിലെ ഈ ശുചീകരണ തൊഴിലാളി.
തിങ്കളാഴ്ച വാർത്ത സമ്മേളനത്തിന് ശേഷം കലക്ടറുടെ വാർത്തകുറിപ്പിലാണ് രോഗിയെ കുറിച്ചുള്ള സൂചന പുറത്തുവന്നത്. തുടർന്നുള്ള അന്വേഷണത്തിലാണ് അയൽവാസികൾ വിവരം അറിഞ്ഞത്. അവർ തിരക്കി ഇറങ്ങുേമ്പാഴേക്കും രോഗി വീട്ടിലെത്തി. ക്വാറൻറീനിൽ കഴിയുന്നവർക്ക് ഭക്ഷണം എത്തിച്ചിരുന്നത് 60 കാരനായ ഇദ്ദേഹമാണത്രെ. ഇതേത്തുടർന്നാണ് സ്രവം പരിശോധിച്ചത്. രോഗ ലക്ഷണമുണ്ടായിരുന്നില്ലെന്നും പറയുന്നു. പഞ്ചായത്ത് ഓഫിസിലും എല്ലാ ദിവസവും പോയിട്ടുണ്ട്. മാർക്കറ്റിലും ടൗണിലും യഥേഷ്ടം പോയി. താമസിക്കുന്നത് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കോളനി പ്രദേശത്തും.
സ്രവം എടുത്തശേഷവും ഒരു മുൻകരുതലും ഉണ്ടായിട്ടില്ലെന്നതാണ് വീഴ്ച. മുഖ്യമന്ത്രി ഫലം പ്രഖ്യാപിച്ചശേഷം രാത്രി വൈകിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. തമിഴ്നാട്ടിൽനിന്നുള്ള നുഴഞ്ഞുകയറ്റം ഭയന്ന് മൂന്നാർ പൂർണ ലോക്ഡൗണിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.