തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണത്തിനെതിരെ എം.പിമാർ സമ്മർദം ശക്തമാക്കും; വിയോജിച്ച് തരൂർ
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറാനുള്ള നീക്കം തിരുത്താൻ കേരളത്തിൽനിന്നുള്ള എം.പിമാർ കേന്ദ്ര സർക്കാറിൽ ശക്തമായ സമ്മർദം ചെലുത്തും. പാര്‍ലമെൻറ് സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി വിളിച്ച എം.പിമാരുടെ യോഗത്തിലാണ് തീരുമാനം.
ബാങ്ക് വായ്പ മൊറേട്ടാറിയം നീട്ടുക, ഭാരത് പെട്രോളിയം സ്വകാര്യവത്കരിക്കരുത്, ജി.എസ്.ടി നഷ്ടപരിഹാരം ലഭ്യമാക്കുക, കോവിഡ് പശ്ചാത്തലത്തിൽ പ്രത്യേക ഗ്രാൻറ് തുടങ്ങി 10 ആവശ്യങ്ങൾ ഉന്നയിക്കാനും യോഗം തീരുമാനിച്ചു. വിഡിയോ കോൺഫറൻസിങ് വഴിയായിരുന്നു യോഗം.
സംസ്ഥാന സര്‍ക്കാറിെൻറ എതിര്‍പ്പ് അവഗണിച്ച് വിമാനത്താവള സ്വകാര്യവത്കരണവുമായി കേന്ദ്രം മുന്നോട്ടുപോയാല്‍ ഒരു വിധത്തിലും സഹകരിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാറിന് മുഖ്യപങ്കാളിത്തമുള്ള കമ്പനിയെ വിമാനത്താവള നടത്തിപ്പ് ഏല്പിക്കണമെന്നതാണ് ആവശ്യം. അതേസമയം തിരുവനന്തപുരം എം.പി. ശശി തരൂർ, വിമാനത്താവള സ്വകാര്യവത്കരണത്തോടുള്ള തെൻറ യോജിപ്പ് യോഗത്തിൽ പ്രകടിപ്പിച്ചു. വിമാനത്താവളത്തെ രാജ്യാന്തര തലത്തിൽ ഉയർത്താനും യാത്രക്കാർക്ക് മികച്ച സൗകര്യം നൽകാനും സ്വകാര്യ സംരംഭകർക്കേ കഴിയൂവെന്നും തരൂർ പറഞ്ഞു.
യോഗത്തിൽ പെങ്കടുത്ത മറ്റ് കോൺഗ്രസ് എം.പിമാർ തരൂരിെൻറ അഭിപ്രായത്തോട് പ്രതികരിക്കാൻ തയാറായില്ല. മുഖ്യമന്ത്രിയും പ്രതികരിച്ചില്ല. പാർലമെൻറിൽ ഉന്നയിക്കുന്ന മറ്റ് പ്രധാന വിഷയങ്ങൾ: ദേശീയപാത വികസനം വേഗത്തിലാക്കണം. നെല്ല് സംഭരിച്ച വകയില്‍ കേന്ദ്രത്തില്‍നിന്ന് ലഭിക്കാനുള്ള 220 കോടി രൂപ ഉടനെ ലഭ്യമാക്കണം.
ജല്‍ജീവന്‍ മിഷനുള്ള കേന്ദ്ര വിഹിതം 50 ശതമാനത്തില്‍നിന്ന് 75 ശതമാനമായി ഉയര്‍ത്തണം. കണ്ണൂര്‍ അഴീക്കല്‍ തുറമുഖത്ത് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് അക്കാദമി സ്ഥാപിക്കുന്നതിന് കേന്ദ്രപരിസ്ഥിതി മന്ത്രാലയം പാരിസ്ഥിതികാനുമതി നല്‍കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.