‘കേരള മുസ്‍ലിം കമ്യൂണിറ്റി ഇൻ അയർലൻഡ്’ ഫാമിലി മീറ്റ്
text_fieldsക്ലോൺമെൽ(അയർലണ്ട്): കേരള മുസ്ലിം കമ്മ്യൂണിറ്റി ഇൻ അയർലൻഡ് (കെ.എം.സി.ഐ) സംഘടിപ്പിച്ച ഫാമിലി മീറ്റ് ടിപ്പററി കൗണ്ടിയിലെ ക്ലോൺമെൽ മേയർ മൈക്കൽ മർഫി ഉദ്ഘാടനം ചെയ്തു. ക്ലോൺമെലിലെ ഹിൽ വ്യൂ സ്‌പോർട്‌സ് കോംപ്ലക്‌സിൽ നടന്ന കുടുംബ സംഗമത്തിൽ, അയർലൻഡിന്റെ വിവിധ കൗണ്ടികളിൽ നിന്നുള്ള ഇരുന്നൂറോളം മലയാളികൾ പങ്കെടുത്തു.
ഒപ്പന, മൈലാഞ്ചി ഇടൽ, മാപ്പിള പാട്ട് തുടങ്ങി കലാകായിക മത്സരങ്ങൾ സംഗമത്തിന്റെ മാറ്റ് കൂട്ടി. കെ.എം.സി.ഐ ചെയർമാൻ അനസ് അധ്യക്ഷത വഹിച്ചു. മലയാളീസ് ഇൻ സൗത്ത് ടിപ്പർറി (മിസ്റ്റ്) ജനറൽ സെക്രട്ടറി ബിൻസി വർഗീസ്, ടിപ്പ് ഇന്ത്യൻ കമ്മ്യൂണിറ്റി എക്സിക്യൂട്ടീവ് അംഗം മിസ് ക്ലാര ജോർജ് എന്നിവർ ആശംസകൾ നേർന്നു. കെ.എം.സി.ഐ ജനറൽ സെക്രട്ടറി ഫമീർ സി.കെ സ്വാഗതവും വൈസ് ചെയർമാൻ ജാസ്മിൻ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ
അനസ് സയിദ് (ചെയർമാൻ ), ഫമീർ, സി.കെ (ജനറൽ സെക്രട്ടറി). ജനീഷ്. പി (ട്രഷറർ), ഷംഷീർ എ. പി (ജോയിന്റ് ട്രഷറർ). ജാസ്മിൻ (വൈസ് ചെയർ പേഴ്സൺ), ആക്കിബ് (വൈസ് ചെയർമാൻ), മുഹമ്മദ് ജെസൽ(മീഡിയ കോർഡിനേറ്റർ), ഷൗക്കത്ത് (ചീഫ് എഡിറ്റർ), സജിൻ (അക്കാഡമിക് കോർഡിനേറ്റർ), ഷമീന, ഷാഹിന (പ്രോഗ്രാം കോർഡിനേറ്റർസ്), സഫീർ , സുഹൈൽ (ജോയിന്റ് സെക്രട്ടറി ), നൗഫൽ, മുഹമ്മദ് നഹാസ് (പർച്ചേസ് കോർഡിനേറ്റർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.