മുസ്‍ലിം പ്രീണനാരോപണം: വെള്ളാപ്പള്ളിയെ സംവാദത്തിന് വെല്ലുവിളിച്ച് കേരള മുസ്‍ലിം ജമാഅത്ത് കൗൺസിൽ
text_fieldsകോട്ടയം: എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കഴിഞ്ഞ ദിവസികളിലായി മുസ്‍ലിം പ്രീണനം ആരോപിച്ച് മുസ്‍ലിം സമുദായത്തിനെതിരെ നടത്തുന്ന ആരോപണങ്ങളിൽ തെളിവ് ഹാജരാക്കാൻ പരസ്യസംവാദത്തിന് വെല്ലുവിളിച്ച് കേരള മുസ്‍ലിം ജമാഅത്ത് കൗൺസിൽ. മുസ്‍ലിം പ്രീണനം ആരോപിക്കുന്ന വെള്ളാപ്പള്ളി ആർക്കോവേണ്ടി കുഴലൂതുകയാണെന്ന് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് അഡ്വ. എം. താജുദ്ദീനും ജനറൽ സെക്രട്ടറി എം.എച്ച്. ഷാജിയും പറഞ്ഞു.
അധികാരസ്ഥാനങ്ങളിൽ നിന്ന് ജനസംഖ്യാനുപാതികമായി എന്താണ് മുസ്‍ലിം സമുദായത്തിനു ലഭിച്ചിട്ടുള്ളതെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കണം. വ്യത്യസ്ത മതവിഭാഗങ്ങൾ സർക്കാറിൽ നിന്ന് നേടിയ അധികാരസ്ഥാനങ്ങൾ, സ്ഥാപനങ്ങൾ എന്നിവയുടെ കണക്ക് സർക്കാർ പുറത്തുവിടണം. ഇക്കാര്യത്തിൽ ധവളപത്രമിറക്കാൻ സർക്കാർ തയ്യാറാകണമെന്നും ഇവർ ആവശ്യപ്പെട്ടു.
സമൂഹത്തിൽ വർഗീയത പ്രചരിപ്പിക്കുകയും മുസ്‍ലിം സമുദായത്തെ അധിക്ഷേപിക്കുകയും ചെയ്യുന്ന വെള്ളാപ്പള്ളി നടേശനെ സർക്കാർ നിയന്ത്രണത്തിലുള്ള നവോത്ഥാന നായകസ്ഥാനത്തുനിന്ന് പുറത്താക്കണമെന്നും കേരള മുസ്‍ലിം ജമാഅത്ത് കൗൺസിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.