വിജയരാഘവന്റെയും വാസവന്‍റെയും പരാമർശം വേദനജനകം -കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ
text_fieldsആലപ്പുഴ: പാലാ ബിഷപ്പിെൻറ പരാമർശത്തെക്കാൾ സമുദായത്തെ വേദനിപ്പിച്ചത് ബിഷപ്പിനെ സന്ദർശിച്ചശേഷം മന്ത്രി വാസവൻ നടത്തിയ പ്രസ്താവനയും സി.പി.എം സംസ്ഥാന സെക്രട്ടറി വിജയരാഘവെൻറ വാർത്തസമ്മേളനവുമാണെന്ന് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ്.
ബിഷപ്പിനെതിരെ പ്രതികരിക്കുന്നവർ തീവ്രവാദികളാണെന്ന് പറയാൻ മന്ത്രിയെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കണം. ഉന്നത വിദ്യാഭ്യാസം നടത്തുന്ന പെൺകുട്ടികളെ അപമാനിക്കുന്ന രീതിയിൽ സി.പി.എം സമ്മേളനങ്ങളിൽ ചർച്ച ചെയ്യാൻ നൽകിയ ലഘുലേഖകൾ പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡൻറ് അഡ്വ. എം. താജുദ്ദീൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വർക്കിങ് പ്രസിഡൻറ് കമാൽ എം. മാക്കിയിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.എച്ച്. ഷാജി പത്തനംതിട്ട പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന ഭാരവാഹികളായ ഡോ. ജഹാംഗീർ തിരുവനന്തപുരം, സി.ഐ പരീത് എറണാകുളം, മരുത അബ്ദുൽ ലത്തീഫ് മൗലവി, സുബൈർ പറമ്പിൽ, അബ്ദുൽ ജലീൽ മുസ്ലിയാർ അഞ്ചൽ, ഇല്യാസ് ജാഫ്ന തൃശൂർ, അഡ്വ. പാച്ചല്ലൂർ നജ്മുദ്ദീൻ, നസീർ പുന്നക്കൽ, നൗഷാദ് വാരിക്കാടൻ ഇടുക്കി, എം.ബി അമീൻഷാ കോട്ടയം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.