ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കാത്തത് പ്രതിഷേധാർഹമെന്ന് മുസ്ലിം നേതാക്കൾ
text_fieldsകോഴിക്കോട്: ലോക്ഡൗണില്‍ പലകാര്യങ്ങള്‍ക്കും ഇളവ് വരുത്തിയിട്ടും ആരാധനാലയങ്ങള്‍ തുറക്കാൻ സൗകര്യങ്ങള്‍ ചെയ്യാത്തത് പ്രതിഷേധാർഹമെന്ന് മുസ്ലിം സംഘടന നേതാക്കൾ പുറത്തിറക്കിയ വാർത്തക്കുറിപ്പുകളിൽ പറഞ്ഞു. നേതാക്കൾ മുഖ്യമന്ത്രിയോട് ആവശ്യം ഉന്നയിച്ചിട്ടും അവഗണിച്ചത് ഖേദകരമാണ്.
സര്‍ക്കാര്‍ വിഷയത്തിെൻറ ഗൗരവം മനസ്സിലാക്കി ഇടപെടണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, കെ.എം മുഹമ്മദ് അബുൽ ബുഷ്റാ മൗലവി, എം.ഐ അബ്ദുൽ അസീസ്, ഡോ. ഹുസൈൻ മടവൂർ, കടക്കൽ അബ്ദുൽ അസീസ് മൗലവി, ടി.കെ. അശ്റഫ്, വി.എച്ച്.
അലിയാർ ഖാസിമി, ടി. അബ്ദുറഹ്മാൻ ബാഖവി എന്നിവരാണ് വാർത്തക്കുറിപ്പുകൾ പുറത്തിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.