പ്രവാസികൾക്ക് ആശ്വാസനടപടികൾ ഒരുക്കേണ്ടത് എല്ലാവരുടെയും ബാധ്യത -സമസ്ത
text_fieldsകോഴിക്കോട്: പ്രവാസികളെ ക്വാറൻറീൻ ചെയ്യാൻ തങ്ങളുടെ 10000ത്തിലേറെ വരുന്ന മദ്റസകളടക്കമുള്ള സ്ഥാപനങ്ങൾ വിട ്ടുനൽകാൻ ഒരുക്കമാണെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ, വൈസ് പ് രസിഡൻറ് ഹൈദരലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്ലിയാർ എന്നിവർ സംയുക്ത പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
പ്രവാസികൾക്ക് ആശ്വാസനടപടികൾ ഒരുക്കേണ്ടത് എല്ലാവരുടെയും ബാധ്യതയാണ്. പ്രവാസികൾ രാജ്യത്തിെൻറ നട്ടെല്ലും അവരുടെ സേവനങ്ങൾ വിലമതിക്കാനാകാത്തതുമാണ്. വിഖായ അടക്കമുള്ള കീഴ്ഘടകങ്ങളുടെ സേവനങ്ങൾ ലഭ്യമാക്കാൻ സന്നദ്ധമാണെന്നും സമസ്ത നേതാക്കൾ കൂട്ടിച്ചേർത്തു.
സ്ഥാപനങ്ങള്‍ വിട്ടുകൊടുക്കുവാനും ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കുവാനും സ്ഥാപന ഭാരവാഹികളും മഹല്ല് ജമാഅത്ത് കമ്മിറ്റികളും മുന്നോട്ടുവരണമെന്ന് സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി പ്രസിഡണ്ട് പാണക്കാട് ഹൈദറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജിയും ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.