Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

ഏ​ക​സി​വി​ൽ​കോ​ഡിൽനിന്ന് കേ​ന്ദ്രം പി​ന്മാ​റ​ണം -മുജാഹിദ് സംസ്ഥാന സമ്മേളനം

text_fields
bookmark_border
ഏ​ക​സി​വി​ൽ​കോ​ഡിൽനിന്ന് കേ​ന്ദ്രം പി​ന്മാ​റ​ണം -മുജാഹിദ് സംസ്ഥാന സമ്മേളനം
cancel

കോഴിക്കോട്: ഏകസിവില്‍കോഡ് ഭീഷണി മുഴക്കുന്നത് രാജ്യത്തിന്‍റെ മത- സാംസ്‌കാരിക വൈവിധ്യങ്ങള്‍ ഇല്ലാതാക്കാനാണെന്ന് കേരള നദ്വത്തുൽ മുജാഹിദീൻ 10ാം സംസ്ഥാന സമ്മേളനം അഭിപ്രായപ്പെട്ടു. ഏകസിവിൽകോഡ് നടപ്പാക്കാൻ ശ്രമിക്കുന്നതില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണം. ഖുർആൻ ദുര്‍വ്യാഖ്യാനം ചെയ്ത് സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തുന്നതില്‍നിന്ന് വിട്ടുനില്‍ക്കാനും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

വേദഗ്രന്ഥം പഠിക്കാന്‍ മുഹമ്മദ് നബി കാണിച്ച കുറ്റമറ്റ വഴി തേടണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സമ്മേളനത്തിന്റ മുന്നോടിയായി സംഘടിപ്പിച്ച സംയുക്ത സംഘടന കൗൺസിൽ സംസ്ഥാന പ്രസിഡന്റ്‌ ടി.പി. അബ്ദുല്ലകോയ മദനി ഉദ്ഘാടനം ചെയ്തു.

ചതുർദിന സംസ്ഥാന സമ്മേളനം കോഴിക്കോട് സ്വപ്നനഗരിയിലെ സലഫി നഗറിൽ സൗദി എംബസി അറ്റാഷെ ശൈഖ് ബദർ നാസിർ അൽ അനസി ഉദ്ഘാടനം ചെയ്തു. നന്മകളുടെ അംബാസഡർമാരായി വിശ്വാസികൾ മാറണമെന്ന് അദ്ദേഹം പറഞ്ഞു. തീവ്രവാദവും വിഭാഗീയതയും വെടിഞ്ഞ് സമാധാനപരമായ സഹവർത്തിത്വത്തിന്‍റെ മാതൃക തീർക്കാൻ കഴിയണം. ബഹുസ്വരസമൂഹത്തിൽ എങ്ങനെ ജീവിക്കണമെന്നു പ്രവാചകൻ പഠിപ്പിച്ചിട്ടുണ്ട്. ഇസ്‍ലാമിന്റെ വിശ്വാസ അടിത്തറയിൽനിന്ന് പരസ്പരം ഉൾക്കൊള്ളലിന്‍റെ സന്ദേശം ലോക മുസ്‌ലിംകൾ പിന്തുടരണം. അനൈക്യം മുസ്ലിം ലോകത്തെ തകർക്കും. നന്മക്കുവേണ്ടി ഒന്നിച്ചു നീങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

കെ.എൻ.എം സംസ്ഥാന പ്രസിഡന്റ്‌ ടി.പി. അബ്ദുല്ലകോയ മദനി ആമുഖ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി എം. മുഹമ്മദ്‌ മദനി അധ്യക്ഷത വഹിച്ചു. ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള മുഖ്യാതിഥിയായി.

സമ്മേളന സുവനീര്‍ ബിനോയ് വിശ്വം എം.പി, മലബാര്‍ ഗ്രൂപ് ചെയര്‍മാന്‍ എം.പി. അഹമ്മദിന് നല്‍കി പ്രകാശനം ചെയ്തു. ഓൾ ഇന്ത്യ അഹ്‌ലേ ഹദീസ് പ്രസിഡന്‍റ് മൗലാനാ അസ്ഗര്‍ അലി ഇമാം മഹ്ദി അസ്സലഫി, സ്വാഗതസംഘം ചെയർമാൻ എ.പി. അബ്ദുസമദ്, ബിനോയ് വിശ്വം എം.പി എന്നിവർ സംസാരിച്ചു.

പി.കെ. അഹമ്മദ്, ഡോ. ഹുസൈൻ മടവൂർ, എൻ.കെ. മുഹമ്മദലി, ഡോ. കെ. മൊയ്തു, വി.കെ. സക്കരിയ്യ തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് നടന്ന ഇസ്‌ലാമിക് സമ്മിറ്റ് മലേഷ്യയിലെ ഹുസൈന്‍ യീ ഉദ്ഘാടനം ചെയ്തു. ഡോ പി.പി. മുഹമ്മദ്‌ അധ്യക്ഷതവഹിച്ചു.

വെള്ളിയാഴ്ച രാവിലെ 10ന് ഖുര്‍ആന്‍ സെമിനാര്‍, 12.40ന് പ്രധാന പന്തലില്‍ ജുമുഅ നമസ്‌കാരം എന്നിവ നടക്കും. രണ്ടു മണിക്ക് ലഹരി വിരുദ്ധ സമ്മേളനം കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും.

നാലിന് നവോത്ഥാന സമ്മേളനം കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി ഉദ്ഘാടനം ചെയ്യും. മുന്‍ തെരഞ്ഞെടുപ്പ് കമീഷണര്‍ എസ്.വൈ. ഖുറൈശി മുഖ്യാതിഥിയാവും. 6.45 ന് സെക്കുലര്‍ കോണ്‍ഫറന്‍സ് സ്പീക്കര്‍ അഡ്വ. എ.എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്യും.

മുജാഹിദ് സമ്മേളനത്തിന് ക്ഷണിച്ചത് ബഹുമതി -അഡ്വ. പി.എസ്. ശ്രീധരൻപിള്ള

കോഴിക്കോട്: സംഘർഷമല്ല, സമന്വയമാണ് ഭാരത സംസ്കാരത്തിന്‍റെ കാതലെന്ന് ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ള. മുജാഹിദ് സമ്മേളനത്തിൽ തന്നെ ക്ഷണിച്ചത് ബഹുമതിയായി കാണുന്നുവെന്ന് മുഖ്യാതിഥിയായി എത്തിയ അദ്ദേഹം പറഞ്ഞു. ഗവർണറായ ശേഷം ആദ്യമായാണ് മുസ്ലിം സഹോദരങ്ങളുടെ സമ്മേളനത്തിൽ പങ്കെടുക്കുന്നത്. അത് മുജാഹിദ് പ്രസ്ഥാനത്തിന്റേതായതിൽ വലിയ സന്തോഷമുണ്ട്.

സംഘർഷമല്ല, സമന്വയമാണ് ഭാരത സംസ്കാരത്തിന്‍റെ കാതൽ. 130 കോടി ജനങ്ങളുള്ളപ്പോൾ ചില പ്രശ്നങ്ങളൊക്കെയുണ്ടാകാം. എന്നാൽ, ഇന്ത്യയിലെ മതങ്ങൾ വിശാല കാഴ്ചപ്പാട് പുലർത്തുന്നവരാണ്. ബഹുമത സമൂഹത്തിൽ ഇസ്ലാമിനെ അവതരിപ്പിക്കുമ്പോൾ ആ നിലക്കുള്ള സമീപനമുണ്ടാകണം. 2014ലെയും ’19ലെയും തെരഞ്ഞെടുപ്പിൽ വിശാലമായ രാഷ്ട്രീയ സമീപനമാണ് സ്വീകരിച്ചത്. അടിസ്ഥാനപരമായി ആരോടെങ്കിലും അനീതി കാണിച്ച സംഭവങ്ങൾ ആർക്കും ചൂണ്ടിക്കാണിക്കാനാവില്ല.

അനാവശ്യമായ സംഘർഷത്തിലേക്ക് യുവാക്കളെ തള്ളിവിടുന്നവർ, അവർ ഏത് വിഭാഗമാണെങ്കിലും ദൈവത്തോട് അടുക്കാൻ ശ്രമിക്കണം. മതമുക്തമായ രാഷ്ട്രീയം ചണ്ടിയാണെന്ന ഗാന്ധിജിയുടെ വാക്ക് പ്രസക്തമാണ്. സംഘർഷമല്ല, സമന്വയമാണ് ഉണ്ടാകേണ്ടത്.

മുജാഹിദ് സമ്മേളനത്തിൽ താൻ പങ്കെടുക്കുന്നത് ചിലർ വിവാദമാക്കുന്നുണ്ട്. അത് ഞാൻ പരിഗണിക്കുന്നില്ല. ചരിത്രമുറങ്ങുന്ന പ്രസ്ഥാനമാണ് മുജാഹിദ് പ്രസ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.എൻ.എം സംസ്ഥാന പ്രസിഡന്‍റ് ടി.പി. അബ്ദുല്ലക്കോയ മദനി ശ്രീധരൻപിള്ളക്ക് ഉപഹാരം കൈമാറി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:knmUniform Civil CodeKerala Nadvathul Mujahideen
News Summary - Kerala Nadvathul Mujahideen State Conference against Uniform Civil Code
Next Story