ചില യൂട്യൂബർമാർ പലതും നശിപ്പിക്കാന്‍ ശ്രമിക്കുന്നു, യുവാക്കളെ നാട്ടില്‍ പിടിച്ചുനിർത്തുന്ന പദ്ധതികളാണ് വേണ്ടത് -എം.എ. യൂസുഫലി
text_fieldsകോട്ടയം: യുവാക്കളെ നാട്ടില്‍ പിടിച്ചുനിർത്താന്‍ കഴിയുന്ന പദ്ധതികളാണ് കേരളത്തിന് വേണ്ടതെന്ന് ലുലു ഗ്രൂപ് ഇന്‍റർനാഷനൽ ചെയർമാൻ എം.എ. യൂസുഫലി. കോട്ടയത്തെ ലുലുമാളിന്‍റെ ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം മുതിർന്ന പൗരന്മാരുടെ നാടായി മാറരുത്. നമ്മുടെ ചെറുപ്പക്കാർ വിദേശത്തേക്ക് ചേക്കേറുകയാണ്. അവരെ ഇവിടെ പിടിച്ചുനിർത്താന്‍ പുതിയ പദ്ധതികള്‍ വേണം. അതിനായി പഴയ നിയമങ്ങള്‍ മാറി പുതിയവ വരണം. ചില യൂട്യൂബർമാർ പലതും നശിപ്പിക്കാന്‍ ശ്രമിക്കുന്നു. നമ്മളെ ആട്ടിപ്പായിക്കാന്‍ ശ്രമിക്കുന്ന ചില വ്ലോഗർമാരുണ്ട്. അവരെ വിശ്വസിക്കാനും ചിലരുണ്ട്. അവരൊന്നും ഈ നാടിനുവേണ്ടി ഒന്നും സംഭാവന ചെയ്യാതെ എല്ലാം നശിപ്പിക്കാൻ ശ്രമിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനങ്ങള്‍ക്കുവേണ്ടിയുള്ളതാണ് ഈ സംരംഭം. ഇത് കോട്ടയത്തിനുള്ള ലുലു ഗ്രൂപ്പിന്‍റെ ക്രിസ്മസ് സമ്മാനമാണ്. നമ്മുടെ നാടിന്‍റെ ഉന്നമനത്തിനായി രാഷ്ട്രീയക്കാർ, മാധ്യമങ്ങൾ, ബിസിനസുകാർ എല്ലാവരും ഒരുമിച്ച് നിൽക്കണം -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.