Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​ഹെഡ്​മാസ്​റ്റർമാരെ...

​ഹെഡ്​മാസ്​റ്റർമാരെ പ്രിൻസിപ്പലാക്കുന്നതിനെതിരായ പരാതിയിൽ സർക്കാർ തീരുമാനമെടുക്കണമെന്ന്​  ൈ​ട്രബ്യൂണൽ 

text_fields
bookmark_border
hs-teachers-to-strike
cancel

കൊ​ച്ചി: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടെ ഒ​ഴി​വു​ക​ളി​ലേ​ക്ക്​ ഹൈ​സ്​​കൂ​ൾ ഹെ​ഡ്​​മാ​സ്​​റ്റ​ർ​മാ​രെ നി​യ​മി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രാ​യ പ​രാ​തി​യി​ൽ മൂ​ന്നു​മാ​സ​ത്തി​ന​കം സ​ർ​ക്കാ​ർ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന്​ കേ​ര​ള അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്​ ​ൈ​ട്ര​ബ്യൂ​ണ​ൽ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളു​ക​ളി​ൽ 12 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ യോ​ഗ്യ​രാ​യ അ​ധ്യാ​പ​ക​രെ പ്രി​ൻ​സി​പ്പ​ലാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​​പ്പെ​ട്ട്​ എ​റ​ണാ​കു​ളം ഗ​വ. ഗേ​ൾ​സ്​ ഹൈ​സ്​​കൂ​ളി​ലെ ജ​യ​പ്ര​ദീ​പ്​ അ​ട​ക്കം ആ​റ്​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​ർ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ ഉ​ത്ത​ര​വ്.

പ്രി​ൻ​സി​പ്പ​ൽ സ്​​ഥാ​ന​ത്തേ​ക്ക്​ ഹെ​ഡ്​​മാ​സ്​​റ്റ​ർ​മാ​രെ​യും പ​രി​ഗ​ണി​ക്കാ​മെ​ന്ന മാ​ന​ദ​ണ്ഡം മാ​റ്റി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ൽ​നി​ന്ന​ു​ത​ന്നെ യോ​ഗ്യ​രെ നി​യ​മി​ക്ക​ണ​മെ​ന്നാ​ണ്​ ഇ​വ​രു​ടെ ആ​വ​ശ്യം. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ സ്​​പെ​ഷ​ൽ റൂ​ൾ ​​​പ്ര​കാ​ര​മു​ള്ള യോ​ഗ്യ​ത നേ​ടി​യാ​ലും യോ​ഗ്യ​രാ​യ​വ​ർ​ക്കു​പോ​ലും പ്രി​ൻ​സി​പ്പ​ൽ നി​യ​മ​നം ല​ഭി​ക്കി​ല്ല. ഹെ​ഡ്​​മാ​സ്​​റ്റ​ർ​മാ​രെ നി​യ​മി​ച്ചാ​ൽ പ്ര​വൃ​ത്തി​പ​രി​ച​യ​വും യോ​ഗ്യ​ത​യു​മി​ല്ലാ​ത്ത​വ​ർ​പോ​ലും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളു​ക​ളു​ടെ ത​ല​​​പ്പ​ത്തെ​ത്തും. ഇ​ക്കാ​ര്യ​ങ്ങ​ൾ സൂ​ചി​പ്പി​ച്ച്​ സ​ർ​ക്കാ​റി​ന്​ നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ഹ​ര​ജി​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. 
എ​ല്ലാ വ​ശ​വും പ​രി​ഗ​ണി​ച്ചേ സ​ർ​ക്കാ​റി​ന്​ തീ​രു​മാ​ന​മെ​ടു​ക്കാ​നാ​വൂ​വെ​ന്ന്​ ട്രൈ​ബ്യൂ​ണ​ൽ വി​ല​യി​രു​ത്തി. പ​രാ​തി​ക്കാ​രു​െ​ട​യും ബ​ന്ധ​പ്പെ​ട്ട​വ​രു​െ​ട​യും അ​ഭി​പ്രാ​യ​ങ്ങ​ൾ​കൂ​ടി കേ​ട്ട്​ മൂ​ന്നു​മാ​സ​ത്തി​ന​കം തീ​രു​മാ​ന​മെ​ടു​ക്കാ​ൻ തു​ട​ർ​ന്ന്​ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:schoolkerala newsteachermalayalam newsprinciple
News Summary - kerala news
Next Story