പ്രധാനമന്ത്രിയുടെ പി.എ ചമഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ്; ചേലക്കര സ്വദേശി പിടിയിൽ
text_fieldsഷൊർണൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പി.എ ചമഞ്ഞ് വിവിധയിടങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയയാൾ ഷൊർണൂർ പൊലീസിെൻറ പിടിയിലായി. തൃശൂർ ചേലക്കര കൊണ്ടാഴി മണിയങ്കാട്ടിൽ എം.ബി. സുധീറിനെയാണ് (44) ഷൊർണൂർ എസ്.ഐ എം. സുജിത്ത് അറസ്റ്റ് ചെയ്തത്.
ആയുർവേദ ലൈസൻസ് ശരിയാക്കാമെന്ന് പറഞ്ഞ് തൃശൂർ വാഴക്കോട് സ്വദേശി അബൂബക്കറിൽനിന്ന് ഏഴ് ലക്ഷം തട്ടിയ കേസിൽ വടക്കാഞ്ചേരി കോടതിയിൽ നിന്ന് ജാമ്യമെടുക്കാൻ എത്തിയപ്പോഴാണ് ഇയാളെ പിടികൂടിയത്. ഷൊർണൂർ കുളപ്പുള്ളി സ്വദേശി ശശിധരെൻറ ഭാര്യ രാഗിണിയുടെ കുടുംബ സ്വത്തുമായി ബന്ധപ്പെട്ട് ഹൈകോടതിയിലുള്ള കേസ് സുപ്രീം കോടതിയിലേക്ക് മാറ്റി കൊടുക്കാമെന്ന് പറഞ്ഞ് ആറര ലക്ഷവും ചെറുതുരുത്തി പൈങ്കുളം സ്വദേശി ഷീലയുടെ പക്കൽ നിന്ന് ബാങ്ക് വായ്പ, പി.എച്ച്.ഡിക്ക് സീറ്റ്, മാനവവിഭവശേഷി മന്ത്രാലയത്തിന് കീഴിൽ മെമ്പർഷിപ്പ് എന്നിവക്കായി പന്ത്രണ്ട് ലക്ഷവും ഇയാൾ തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു.
എറണാകുളം, മലപ്പുറം, തിരുവനന്തപുരം ജില്ലകളിലും സംസ്ഥാനത്തിന് പുറത്തും തട്ടിപ്പുമായി ബന്ധപ്പെട്ട് കേസുകൾ ഉള്ളതായി വിവരം ലഭിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.