ആയുർവേദ ഡോക്ടർമാർക്ക് അവാർഡ് പ്രഖ്യാപിച്ചു
text_fieldsതിരുവനന്തപുരം: ഭാരതീയ ചികിത്സ വകുപ്പ് ഏർപ്പെടുത്തിയ സംസ്ഥാന സർക്കാറിെൻറ 2018-19 വർഷത്തെ മികച്ച ആയുർവേദ ഡോക്ടർമാർക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. ഡോ. കെ.വി. രാ മൻകുട്ടി അഷ്ടാംഗരത്ന അവാർഡിനും ഡോ. എം.ആർ. വാസുദേവൻ നമ്പൂതിരി ധന്വന്തരി അവാർഡിനും ഡോ. പ്രിയ ദേവദത്ത് വാഗ്ഭട അവാർഡിനും ഡോ. രോഷ്നി അനിരുദ്ധനും ഡോ. പ്രകാശ് മംഗലശ്ശേരിയും ആത്രേയ അവാർഡിനും ഡോ. ഷർമദ് ഖാൻ ഭാരതീയ ചികിത്സ വകുപ്പിലെ മികച്ച ഡോക്ടർക്കുള്ള ചരക അവാർഡിനും അർഹരായി.
തൈക്കാട്ടുശേരി വൈദ്യരത്നം ആയുർവേദ ഫൗണ്ടേഷൻ ആശുപത്രിയിൽ ചീഫ് മെഡിക്കൽ ഒാഫിസറാണ് ഡോ. കെ.വി. രാമൻകുട്ടി. ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ മുൻ ഡയറക്ടറാണ് ഡോ. എം.ആർ. വാസുദേവൻ. ഡോ. പ്രിയ ദേവദത്ത് ഒൗഷധ സസ്യ ബോർഡ് അംഗമാണ്. കണ്ണൂർ സർക്കാർ ആയുർവേദ കോളജ് കൗമാര ഭൃത്യവിഭാഗം മേധാവിയാണ് ഡോ. രോഷ്നി അനിരുദ്ധൻ. കോട്ടക്കൽ വി.പി.എസ്.വി ആയുർവേദ കോളജ് കായ ചികിത്സവിഭാഗം പ്രഫസറാണ് ഡോ. പ്രകാശ്. തിരുവനന്തപുരം ചേരമാൻ തുരുത്ത് സർക്കാർ ആയുർവേദ ഡിസ്പെൻസറി ഒാഫിസറായി ജോലി നോക്കുകയാണ് ഡോ. ഷർമദ് ഖാൻ. അവാർഡുകൾ ബുധനാഴ്ച തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ നടക്കുന്ന പരിപാടിയിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജ സമ്മാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.