ബസിലിരുന്ന് സംസാരിച്ച വിദ്യാർഥികളുടെ വിഡിയോ പ്രചരിപ്പിച്ചു: രണ്ടു പേര്‍ക്കെതിരെ കേസ്
text_fieldsപത്തനംതിട്ട: സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ ബസില്‍ ഒരേ സീറ്റിലിരുന്ന് സംസാരിച്ച പ്രായ പൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയുടെയും വിദ്യാര്‍ഥിനിയുടെയും വിഡിയോ എടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. എന്നാൽ, ബസ് ജീവനക്കാരുടെ പരാതിയിൽ ബസില്‍ കയറി സദാചാര പൊലീസ് കളിച്ച് വിഡിയോ എടുത്ത പിങ്ക് പൊലീസുകാരെ കേസില്‍ നിന്നൊഴിവാക്കുകയും ചെയ്തു. വിഡിയോയില്‍ പെട്ട വിദ്യാര്‍ഥി എസ്.പിക്ക് നല്കിയ പരാതിയിലാണ് നടപടി.
പത്തനംതിട്ട എസ്.എച്ച്.ഒ ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഭീഷണിപ്പെടുത്തല്‍, പ്രായപൂര്‍ത്തിയാകാത്തവരുടെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കല്‍ എന്നിവക്കാണ് കേസ്. നഗരത്തിലെ രണ്ടു സ്കൂളുകളില്‍ പഠിക്കുന്നവരാണ് വിഡിയോയിലെ വിദ്യാര്‍ഥിയും വിദ്യാര്‍ഥിനിയും. ഇവര്‍ ഉച്ച സമയത്ത് ഒരു സ്വകാര്യ ബസിെൻറ പിന്നിലെ സീറ്റില്‍ ഇരുന്ന് സംസാരിച്ചു.
ബസിലേക്ക് കയറിയ പിങ്ക് പൊലീസുകാർ വിദ്യാര്‍ഥികളെ ചോദ്യം ചെയ്യുന്നത് ബസ് ജീവനക്കാരൻ കാമറയില്‍ പകര്‍ത്തുകയും മോശം പദപ്രയോഗങ്ങള്‍ നടത്തുകയുമാണ്. ചോദ്യം ചെയ്യുമ്പോള്‍ കുട്ടികള്‍ പേരും വയസ്സുമൊക്കെ പറയുന്നത് വിഡിയോയില്‍ ഉണ്ട്. ബസ് ജീവനക്കാരുടെ പരാതിയിലാണ് എത്തിയതെന്നാണ് പൊലീസുകാരികള്‍ പറയുന്നത്. പിങ്ക് പൊലീസ് വിഡിയോ പകര്‍ത്തുന്നതിന് തെളിവില്ലെന്നാണ് പൊലീസ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.