മദ്യശാലകൾ തുറക്കാത്തത് തിരക്ക് ഭയന്ന്
text_fieldsതിരുവനന്തപുരം: മദ്യശാലകൾ തൽകാലം തുറക്കേണ്ടെന്ന തീരുമാനത്തിന് പിന്നിൽ അനിയന്ത്രിതമായ തിരക്കുണ്ടാകുമെന്ന ഭയം. ആഴ്ചകളോളം അടഞ്ഞുകിടന്ന മദ്യശാലകൾ തുറക്കുേമ്പാൾ വൻ തോതിൽ തിരക്കുണ്ടാകുമെന്നും അത് രോഗവ്യാപനത്തിലേക്ക് നയിക്കുമെന്നും സർക്കാറിന് ആശങ്കയുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
മുഖ്യമന്ത്രി തന്നെയാണ് തൽക്കാലം തുറക്കേണ്ടതില്ലെന്ന് യോഗത്തിൽ അറിയിച്ചതത്രെ. രാജ്യത്ത് മദ്യശാലകൾ തുറക്കാൻ കഴിഞ്ഞദിവസം കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.