Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനോട്ട് നിരോധനത്തിൽ...

നോട്ട് നിരോധനത്തിൽ കരകയറാതെ കേരളം

text_fields
bookmark_border
nota-ban
cancel
വർഷം ഒന്നായിട്ടും നോട്ടുകൾ വെറും കടലാസായതി​​െൻറ ദുരിതം  മാഞ്ഞിട്ടില്ല. പിന്നാലേ വന്ന ചരക്ക്​ സേവന നികുതി കൂടിയായപ്പോൾ സമ്പദ്​വ്യവസ്​ഥ  താളം തെറ്റി. കൃഷി, പരമ്പരാഗത വ്യവസായം, വ്യാപാര, നിർമാണ മേഖലകൾ എന്നിവയെല്ലാം തകർന്നടിഞ്ഞു​. കടുത്ത പ്രതിസന്ധിയിലാണ്​ സംസ്​ഥാനം. ഇടത്തരക്കാരന്​ ജീവിക്കാൻ പണമില്ലാതായി. തൊഴിൽക്ഷാമം രൂക്ഷമായി. നിത്യോപയോഗ സാധന വില കുതിച്ചു കയറി. 
പ്രക്ഷോഭപാതയിൽ സംസ്​ഥാനം
നോട്ട്​ നിരോധം വലിയ പ്രക്ഷോഭത്തിനാണ്​ വഴിവെച്ചത്​. സഹകരണ മേഖലയെ അഗണിക്കുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും റിസർവ്​ ബാങ്ക്​ മുന്നിൽ സത്യഗ്രഹം നടത്തി. നവംബർ 22 പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച്​ സഹകരണ മേഖലയുടെ സംരക്ഷണ പ്രമേയം പാസാക്കി. സർവകക്ഷി സംഘത്തെ കാണാൻ പ്രധാനമന്ത്രിയുടെ അനുമതി നൽകാത്തതും ചർച്ചയായി. 
ആസൂത്രണ ബോർഡ് പറയുന്നു
മത്സ്യമേഖല, പച്ചക്കറി-പുഷ്​പ ഉൽ​പാദനം, കശുവണ്ടി, കയർ വ്യവസായങ്ങൾ, ഇഷ്​ടിക, ഒാട്​ വ്യവസായങ്ങൾ, നിർമാണ മേഖല എന്നിവയെ നോട്ട്​ നിരോധം ഗുരുതരമായി ബാധിച്ചു. വിനോദസഞ്ചാര മേഖലക്ക്​ വമ്പൻ തിരിച്ചടിയായി. സംസ്​ഥാനത്തി​​െൻറ തനത്​ നികുതി വരുമാനത്തി​​െൻറ വളർച്ച കുറഞ്ഞു. ഏകദേശം 2000 കോടിയുടെ കുറവ്​​. വാർഷിക പദ്ധതി വിനിയോഗത്തിൽ കഴിഞ്ഞ വർഷം തിരിച്ചടി നേരിട്ടു. കടമെടുപ്പ്​ പരിധി ഉയർത്താത്തത്​ സംസ്​ഥാന സർക്കാറി​​െൻറ സാമ്പത്തിക പ്രവർത്തനങ്ങളെ ബാധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsnote banmalayalam newsNovember 8Currency Demonistation
News Summary - Kerala Not Recovery Note Ban -Kerala News
Next Story