കന്യാസ്ത്രീയുടെ മൊഴിയെടുത്തു; ജലന്ധർ ബിഷപ്പിനെ ചോദ്യം ചെയ്യും
text_fieldsകോട്ടയം: ജലന്ധർ രൂപത ബിഷപ് ലൈംഗികമായി പിഡിപ്പിച്ചുെവന്ന പരാതിയിൽ അന്വേഷണ സംഘം കന്യാസ്ത്രീയുടെ മൊഴിയെടുത്തു. അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈ.എസ്.പി സുഭാഷിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴി രേഖപ്പെടുത്തിയത്. മൊഴിയുടെ അടിസ്ഥാനത്തിൽ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ചോദ്യം ചെയ്യുമെന്ന് ഡിവൈ.എസ്.പി മാധ്യമങ്ങളോട് പറഞ്ഞു. ഉടൻ അന്വേഷണ സംഘം ജലന്ധറിലേക്ക് തിരിക്കും. കന്യാസ്ത്രീയുടെ രഹസ്യമൊഴിയെടുക്കുന്നതിനായി കോടതിയിൽ അപേക്ഷ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ തന്നെ13 തവണ ബലാത്സംഗം ചെയ്തുവെന്ന് മൊഴിയിൽ കന്യാസ്ത്രീ ആവർത്തിച്ചു. അഞ്ചുമണിക്കൂർ നീണ്ട മൊഴിയെടുക്കലിൽ പീഡനവിവരം കാട്ടി കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് പരാതി നൽകിയിരുന്നതായും ഇവർ വ്യക്തമാക്കിയിട്ടുണ്ട്. മാസങ്ങൾ കഴിഞ്ഞിട്ടും സഭതലത്തിൽ നടപടിയുണ്ടാകാത്തതിനാലാണ് പൊലീസിനെ സമീപിച്ചതെന്നും 46 കാരിയായ കന്യാസ്ത്രീ പറയുന്നു.
നടപടിയെടുത്തതിലെ വൈരാഗ്യമാണ് പീഡനാരോപണത്തിനു പിന്നിലെന്ന ബിഷപ്പിെൻറ പരാതിയിലെ ആരോപണങ്ങളും ഇവർ നിഷേധിച്ചു. തന്നെ മാനസികമായി തളർത്താനും നിയമനടപടികളിലേക്ക് പോകാതിരിക്കാനുമായി കെട്ടിച്ചമച്ചതാണ് ഇൗ പരാതിയെന്നും മൊഴിയിൽ പറയുന്നു. പീഡനത്തെ ഏതിർത്തപ്പോൾ മാനസികമായി തളർത്താൻ ശ്രമമുണ്ടായി. മദർ സൂപ്പീരിയർ പദവിയിൽനിന്ന് നീക്കിയത് ഇതിെൻറ ഭാഗമായാണ്. ജലന്ധറിൽ ബിഷപ്പിനൊപ്പം പ്രവർത്തിച്ചിരുന്നതായും കന്യാസ്ത്രീ പറഞ്ഞു.
അതിനിടെ, ബിഷപ്പ് നൽകിയ പരാതിയിലും പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പരാതി ഉന്നയിച്ച കന്യാസ്ത്രീ അടക്കം നാലുപേരും ഇവരുെട ബന്ധുക്കളും ചേർന്ന് ബിഷപ്പിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചിരുന്നതായാണ് പരാതി.
അതിനിടെ കന്യാസ്ത്രീ നൽകിയ പരാതി പൂഴ്ത്തിയെന്ന് ചൂണ്ടിക്കാട്ടി മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെയും െഎ.ജിക്ക് പരാതി ലഭിച്ചു. പീഡനം മറച്ചുവെച്ച കർദിനാളിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് െഎ.ജിക്ക് പരാതി നൽകിയത്. കർദിനാൾ സംഭവം അറിഞ്ഞിട്ടും പൊലീസിൽ അറിയിക്കാതെ ഒത്തു തീർപ്പാക്കാൻ നോക്കിെയന്ന് ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശി ജോൺ ജേക്കബാണ് പരാതി നൽകിയത്.
2014 മെയിൽ ജലന്ധർ രൂപത ബിഷപ് ഫ്രാങ്കോ മുളക്കൽ രൂപതക്ക് കീഴിലെ കുറവിലങ്ങാട്ടെ മഠത്തിന് സമീപത്തെ ഗെസ്റ്റ് ഹൗസിൽ വെച്ച് തന്നെ പീഡിപ്പിച്ചുവെന്നും പിന്നീട് 13 തവണ ഇത് തുടർന്നുവെന്നുമാണ് കന്യസ്ത്രീയുടെ പരാതി. എതിർക്കാൻ ശ്രമിച്ചപ്പോൾ മാനസികമായും പിഡിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.