നിപ: കൂടുതൽ ആടുകളിൽനിന്ന് രക്തസാമ്പിൾ ശേഖരിച്ച് മൃഗസംരക്ഷണ വകുപ്പ്
text_fieldsമാവൂർ: പാഴൂരിെൻറ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിലെ ആടുകളിൽനിന്ന് മൃഗസംരക്ഷണ വകുപ്പ് രക്തസാമ്പിൾ ശേഖരിച്ചു. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറുടെ നിർദേശപ്രകാരമാണ് നടപടി. നിപയുടെ ഉറവിടം തേടിയാണ് പരിശോധന. പാഴൂരിലെയും പരിസരങ്ങളിലെയും ഫാമുകളിലെയും വീടുകളിലെയും ആടുകളിൽനിന്നുമാണ് സാമ്പിൾ ശേഖരിച്ചത്.
മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. കെ.കെ. ബേബി, കണ്ണൂർ റീജനൽ ഡിസീസ് ഡയഗ്നോസ്റ്റിക് ലാബിലെ ഇൻവെസ്റ്റിഗേഷൻ ഓഫിസർ ഡോ. വർഗീസ്, ലാബ് ടെക്നീഷ്യൻ എൻ. രവീന്ദ്രൻ, മൃഗസംരക്ഷണവകുപ്പിലെ എപ്പിഡമിസ്റ്റ് ഡോ. നിഷ എബ്രഹാം, വെറ്ററിനറി സർജൻ ഡോ. കെ.സി. ഇസ്മയിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. നിപ സ്ഥിരീകരിച്ചു മരിച്ച മുഹമ്മദ് ഹാഷിമിന്റെ വീട്ടിലെ രണ്ട് ആടുകളിൽനിന്ന് തിങ്കളാഴ്ച മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ രക്തസാമ്പിളും സ്രവ സാമ്പിളുകളും ശേഖരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.