കേരളത്തിൽ 17 പേര്‍ക്ക് കൂടി ഒമിക്രോണ്‍; ആകെ രോഗബാധ 345
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് 17 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. എറണാകുളം 8, പാലക്കാട് 2, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് 1 വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 13 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 4 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. ഇതോടെ സംസ്ഥാനത്ത് ആകെ 345 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
എറണാകുളം -(യു.എ.ഇ 3, ഖത്തര്‍ 2, പോളണ്ട് 2, യു.കെ 1), പാലക്കാട് (യു.കെ 1, ഖത്തര്‍ 1), തിരുവനന്തപുരം (യു.എ.ഇ 1), പത്തനംതിട്ട (യു.എ.ഇ 1), ആലപ്പുഴ (യു.എസ്.എ 1), തൃശൂര്‍ (യു.എ.ഇ 1), മലപ്പുറം (യു.എ.ഇ 1), കോഴിക്കോട് (യു.എ.ഇ 1), വയനാട് (യു.എ.ഇ 1) രോഗബാധിതരെത്തിയ രാജ്യങ്ങളുടെ കണക്ക്.
ആകെ സ്ഥിരീകരിച്ച 345 കേസുകളിൽ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് 231 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് 78 പേരുമാണുള്ളത്. 34 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന രണ്ട് പേരാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.