നിയന്ത്രണം പാലിച്ച് ഓണാഘോഷം; ക്രമീകരണത്തിന് നിർദേശം
text_fieldsതിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ജനങ്ങൾക്ക് സൗകര്യപ്രദമായ രീതിയിൽ ഓണം ആഘോഷിക്കാനുള്ള ക്രമീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയെൻറ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു. രോഗം പടരുന്ന സാഹചര്യവും ഓണത്തിരക്കും കണക്കിലെടുത്ത് മുൻകരുതൽ നടപടികൾ ശക്തമാക്കുന്നതിെൻറ ഭാഗമായി വ്യാപാരി, വ്യവസായികളുടെ യോഗം വിളിക്കാൻ കലക്ടർമാർക്ക് മുഖ്യമന്ത്രി നിർദേശം നൽകി.
ഒാണത്തിന് ഇതരസംസ്ഥാനങ്ങളിൽനിന്ന് ധാരാളം പൂക്കൾ കൊണ്ടുവരുന്നതിനാൽ മുൻകരുതലെടുക്കാൻ ആരോഗ്യവകുപ്പ് മാർഗനിർദേശങ്ങൾ തയാറാക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. രോഗപരിശോധനകൾ വർധിപ്പിക്കാൻ കലക്ടർമാർക്കും ആരോഗ്യവകുപ്പിനും നിർദേശം നൽകി. ധാരാളംപേർ പുറത്തുനിന്ന് വരും. ഇവർക്ക് ആവശ്യമായ സംരക്ഷണം ഒരുക്കാനും ടെസ്റ്റ് നടത്താനും ആരോഗ്യവകുപ്പ് തയാറാകണം. കോവിഡ് മുൻകരുതലുകൾ യുവജനങ്ങൾ വേണ്ടത്ര പാലിക്കുന്നില്ല എന്ന് പൊതുഅഭിപ്രായം ഉണ്ട്.
മാസ്ക് ധരിക്കുന്നത് ഉൾപ്പെടെ കാമ്പയിൻ നടത്താൻ ബന്ധെപ്പട്ട വകുപ്പുകൾ തയാറാകണം. ജയിലുകളിൽ കോവിഡ് പടരുന്ന സാഹചര്യത്തിൽ 65 വയസ്സ് കഴിഞ്ഞ തടവുകാർക്ക് പരോൾ അനുവദിക്കുന്നത് പരിശോധിക്കാൻ ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറിയെയും ജയിൽ ഡി.ജി.പിയെയും ചുമതലപ്പെടുത്തി. പൂജപ്പുര സെൻട്രൽ ജയിലിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറർ ആരംഭിക്കും. കോവിഡ് ബ്രിഗേഡ് സ്പെഷൽ ടീമിനെ ജയിലിൽ നിയോഗിക്കും.
മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിനുമുമ്പ് കോവിഡ് ടെസ്റ്റ് നടത്തണമെന്ന ചില ജില്ലകളിലെ നിബന്ധന ഒഴിവാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, ഡി.ജി.പി ലോക്നാഥ് ബെഹ്റ, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എ. ജയതിലക്, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ എന്നിവർ യോഗത്തിൽ പെങ്കടുത്തു.
ഒാണത്തിെൻറ പശ്ചാത്തലത്തിലുള്ള നിർദേശങ്ങൾ
•പൊതു ഇടങ്ങളിൽ സാമൂഹികഅകലം പാലിക്കുന്നുണ്ടെന്ന് പൊലീസ് ഉറപ്പുവരുത്തണം.
•പൊതുസ്ഥലങ്ങളിൽ ആഘോഷപരിപാടികൾ പാടില്ല.
•പൊതുസ്ഥലങ്ങളിലുള്ള ഓണസദ്യയും പാടില്ല.
•കടകൾ രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെ തുറക്കാം. ഹോം ഡെലിവറി േപ്രാത്സാഹിപ്പിക്കണം.
•സാമൂഹികഅകലം പാലിച്ച് ഹോട്ടലുകളിലും റസ്റ്റാറൻറുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാം. ഹോട്ടലുകൾ രാത്രി ഒമ്പത് വരെ പ്രവർത്തിക്കാം. ഹോട്ടലുകളും റിസോർട്ടുകളും അണുമുക്തമാക്കി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുറക്കാൻ അനുമതി നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.