പ്രളയ ദുരിതാശ്വാസം പ്രത്യേക ഫണ്ടാക്കണം; ഗവർണർക്ക് ചെന്നിത്തലയുടെ നിവേദനം
text_fieldsതിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് മാറ്റി പ്രത്യേക അക്കൗണ്ടിലാക്കാന്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തിന് നിവേദനം നല്‍കി.
മുന്നറിയിപ്പില്ലാതെ ഡാം തുറന്നതിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നതടക്കം നാല് ആവശ്യങ്ങളാണ് നിവേദനത്തില്‍. ദുരന്ത നിവാരണ വകുപ്പ് പുനഃസംഘടിപ്പിച്ച് കാര്യക്ഷമമാക്കണമെന്നും ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റി ചെലവഴിക്കാൻ സാധ്യതയുണ്ടെന്ന് നിവേദനത്തിൽ പറയുന്നു. ഡാമുകള്‍ ക്രമമായി തുറന്ന് ജലവിതാനം നിയന്ത്രിക്കാതെ എല്ലാം ഒന്നിച്ച് തുറന്നതാണ് പ്രളയത്തിനിടയാക്കിയത്.
മുന്നറിയിപ്പ് നല്‍കുന്നതിലും ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിലും സര്‍ക്കാറിന് വന്‍ വീഴ്ചയുണ്ടായി. ഇതിനുത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. നഷ്ടപരിഹാരം, പുനരധിവാസം എന്നിവ ഉറപ്പാക്കാൻ ഹൈകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ൈട്രബ്യൂണല്‍ രൂപവത്കരിക്കണം. നിയമസഭയില്‍ ഈ ആവശ്യങ്ങള്‍ ഉന്നയിച്ചെങ്കിലും സര്‍ക്കാര്‍ തള്ളിക്കളഞ്ഞതിനാലാണ് ഗവര്‍ണര്‍ക്ക് നല്‍കിയതെന്ന് ഗവര്‍ണറെ കണ്ട ശേഷം രമേശ് ചെന്നിത്തല വാര്‍ത്താലേഖകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.